EntertainmentKeralaNews

ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ ; മികച്ച നടന്‍ മമ്മൂട്ടിയോ ഋഷഭ് ഷെട്ടിയോ?

കൊച്ചി: സംസ്ഥാന, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിക്കും. 70മത് ദേശീയ ചലച്ചിത്ര പുരസ്കാരവും, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനവും നാളെയാണ് നടക്കുക. ദേശീയ ചലച്ചിത്ര പുരസ്കാരം ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് നടക്കുക. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം രാവിലെ 11 മണിക്കാണ് നടക്കുക.  2022 ലെ പുരസ്കാരങ്ങളാണ് ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചിത്രങ്ങളാണ് സംസ്ഥാന അവാര്‍ഡിന് എത്തിയത്. 

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്രയാണ് ജൂറി അധ്യക്ഷന്‍. സംവിധായകന്‍ പ്രിയാനന്ദനും ഛായാഗ്രാഹകന്‍ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷന്‍മാര്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ എന്നിവര്‍ ജൂറി അംഗങ്ങളാണ്. 

രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിംഗ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്.

ദേശീയ ചലച്ചിത്ര അവാർഡ് സംബന്ധിച്ച ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവം. തങ്ങളുടെ പ്രിയ താരങ്ങൾ മത്സരയിനത്തിൽ ഉണ്ടോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. 

ഈ അവസരത്തിൽ മികച്ച നടനാകാൻ ഉയർന്ന് കേൾക്കുന്ന പേരുകളിൽ മുൻപന്തിയിൽ മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയാണ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വ്യത്യസ്ത വേഷങ്ങൾ കൊണ്ട് എന്നും അമ്പരപ്പിക്കുന്ന മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് അറിയേണ്ടിയിരിക്കുന്നു. 

അതേസമയം, മമ്മൂട്ടിയ്ക്ക് കടുത്ത മത്സരം നൽകി മറ്റൊരു നടനും മികച്ച നടൻ കാറ്റ​ഗറിയിൽ ഉണ്ടെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടിയാണ് ആ താരം. രാജ്യമെമ്പാടും ശ്രദ്ധപിടിച്ചു പറ്റിയ കാന്താരയിലെ പ്രകടത്തിനാണ് റിഷഭ് മത്സരിക്കുന്നത്. ചിത്രത്തിൽ സംവിധായകനാകും തിളങ്ങിയ റിഷഭിന്റെ കാന്താരയിലെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker