തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നുള്ള ഗവര്‍ണറുടെ വിമര്‍ശനത്തിന് മറുപടിയുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ചാണ്. കേസ് കൊടുക്കുന്നതിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്നും ഗവര്‍ണറെ അറിയിക്കണമെന്ന് മാത്രമാണ് ചട്ടത്തിലുള്ളതെന്നും മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് ഗവര്‍ണര്‍ക്ക് മറുപടി നല്‍കും. ഗവര്‍ണറുടെ അധികാരത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കും. കേന്ദ്ര സര്‍ക്കാരിനോ ഗവര്‍ണര്‍ക്കോ എതിരായല്ല സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.