EntertainmentNationalNews

‘എന്റെ ഉൾവസ്ത്രം കാണണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടു’; വെളിപ്പെടുത്തലുമായി പ്രിയങ്ക ചോപ്ര

മുംബൈ:ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കാലഘട്ടത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മനസ്സുതുറന്ന് നടി പ്രിയങ്ക ചോപ്ര. ഒരു സീനില്‍ തന്റെ ഉള്‍വസ്ത്രം കാണിക്കണമെന്ന് ഒരു സംവിധായകൻ ആവശ്യപ്പെട്ടതായും തുടര്‍ന്ന് ആ സിനിമ ഉപേക്ഷിച്ചെന്നും പ്രിയങ്ക പറയുന്നു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മനുഷ്യത്വരഹിതമായ നിമിഷം’ എന്നാണ് ഈ അനുഭവത്തെ പ്രിയങ്ക വിശേഷിപ്പിച്ചത്. ‘2002-ലോ 2003-ലോ ആയിരുന്നു സംഭവം. എന്റെ വസ്ത്രം അല്‍പം മാറി കിടക്കുന്ന രീതിയില്‍ ചിത്രീകരിക്കണം എന്നായിരുന്നു സംവിധായകന്റെ നിര്‍ദേശം. ഷൂട്ടിങ്ങിനിടെ അയാള്‍ പറഞ്ഞു…’ഇങ്ങനെയല്ല, അവരുടെ ഉള്‍വസ്ത്രം എനിക്ക് കാണണം.

അല്ലെങ്കില്‍ മറ്റുള്ളവര്‍ ഈ സിനിമ കാണാന്‍ വരുമോ?’. ഇക്കാര്യം എന്നോട് നേരിട്ടല്ല അയാള്‍ പറഞ്ഞത്. എന്റെ അടുത്ത് നില്‍ക്കുന്ന സ്റ്റൈലിസ്റ്റിനാണ് നിര്‍ദേശം നല്‍കിയത്. ആ നിമിഷം മനുഷ്യത്വരഹിതമായി എനിക്കുതോന്നി. ഞാന്‍ ഉപയോഗിക്കപ്പെടുകയാണെന്നും എന്റെ കഴിവ് ആര്‍ക്കും ആവശ്യമില്ലെന്നും ഞാന്‍ മനസിലാക്കി’ പ്രിയങ്ക പറയുന്നു.

ഇക്കാര്യം അച്ഛനോട് പറഞ്ഞു. അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കി. സിനിമ ഉപേക്ഷിക്കാന്‍ പറഞ്ഞു. രണ്ട് ദിവസം എനിക്കായി ചിലവായ പണം ഞാന്‍ തിരിച്ചുനല്‍കി. ആ സിനിമയോട് ഗുഡ്‌ബൈ പറഞ്ഞു. അത് എനിക്ക് വലിയ ആശ്വാസം നല്‍കി. പ്രിയങ്ക കൂട്ടിച്ചേര്‍ക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button