33.4 C
Kottayam
Monday, May 6, 2024

ജോസഫ്-യു.ഡി.എഫ് ചര്‍ച്ച മാറ്റിവെച്ചു; ചര്‍ച്ച നാളെ നടക്കുമെന്ന് യു.ഡി.എഫ് ജില്ലാ കമ്മറ്റി

Must read

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഉപസമിതി വിളിച്ച അനുനയ ചര്‍ച്ച മാറ്റിവച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന് എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ഇന്ന് വൈകിട്ട് നിശ്ചയിച്ചിരുന്ന ചര്‍ച്ച മാറ്റിവെച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ചര്‍ച്ച നടക്കുമെന്നാണ് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

ജോസ് കെ. മാണി വിഭാഗവുമായി ഒരുമിച്ച് പോകാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച് പി.ജെ.ജോസഫ് നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് യുഡിഎഫ് അനുനയനീക്കം തുടങ്ങിയത്. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഒന്നിച്ചുള്ള പ്രചാരണം ഇല്ലെന്ന് പ്രഖ്യാപിച്ച് ജോസഫ് വിഭാഗം സമാന്തര കണ്‍വന്‍ഷന്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇതോടെയാണ് കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. കണ്‍വീനര്‍ക്ക് ഇന്നത്തെ ചര്‍ച്ചയില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ചതോടെ ചര്‍ച്ചയ്ക്ക് ജോസഫ് വിഭാഗം തയാറായില്ല. കണ്‍വീനറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ജോസഫ് വിഭാഗത്തില്‍ നിന്നും മോന്‍സ് ജോസഫ്, ജോയി എബ്രഹാം എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കണ്‍വീനര്‍ കൂടി എത്തി ചര്‍ച്ച നടത്താമെന്ന് ഇരുവരും യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week