കല്‍പ്പറ്റ: വയനാടിന്റെ വികസനത്തിനായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി എം.പി. പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ വായനാട്ടിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ ഇക്കാര്യം വ്യക്തമാക്കിയത്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ ഭിന്നത മാറ്റിവെക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ റോഡ് മാര്‍ഗ്ഗമാണ് വയനാട്ടിലെത്തിയത്. ആദ്യദിവസം വയനാട് ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലൂടെ അദ്ദേഹം സന്ദര്‍ശനം നടത്തി.
തലപ്പുഴ ചുങ്കത്തെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരന്തബാധിതരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം റിലീഫ് കിറ്റുകളുടെ വിതരണവും നിര്‍വ്വഹിച്ചു. ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും വരെ കേന്ദ്ര സര്‍ക്കാരിലും കേരള സര്‍ക്കാരിലും സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.