KeralaNews

കൊവിഡ് രോഗികളുടെ ഫോണ്‍ വിളി ശേഖരണം; ഹര്‍ജിയുമായി ചെന്നിത്തല ഹൈക്കോടതിയില്‍

കൊച്ചി: കൊവിഡ് രോഗികളുടെ ഫോണ്‍കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വ്യക്തിസ്വാതന്ത്രത്തിനുമേലുള്ള കടന്നു കയറ്റമാണ് നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതു മായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

സ്വകാര്യത മൗലിക അവകാശമാണ്. കൊവിഡ് രോഗികളുടെ സ്വകാര്യതയിലുള്ള കടന്നുകയറ്റം ഭരണഘടനാ അവകാശങ്ങളുടെ മേലുള്ള ലംഘനമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കൊവിഡ് രോഗികള്‍ ക്രമിനലുകള്‍ അല്ല. രോഗികള്‍ മാത്രമാണെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടുന്നു.

ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ വിവര ശേഖരണം നിര്‍ത്തിവെയ്പിക്കണമെന്നും ഹര്‍ജിയില്‍ രമേശ് ചെന്നിത്തല കോടതിയോട് അഭ്യര്‍ഥിച്ചു. ഹര്‍ജി അടുത്ത ദിവസം കോടതി പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനെയും,ഡിജിപിയെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button