തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എന്‍ഐഎ സംഘം ദുബായിലേക്ക് പോകുന്നു. കേസില്‍ പ്രതിയായ ഫാസില്‍ ഫരീദിനെ ചോദ്യം ചെയ്യുന്നതിനായാണ് സംഘം ദുബായിലേക്ക് പോകുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുഎഇ ഒരു ആഭ്യന്തര അന്വേഷണം നടത്തിയിട്ടുണ്ട്. ഇന്ത്യ നടത്തുന്ന അന്വേഷണത്തോട് സഹകരിക്കുമെന്ന് യുഎഇ അറിയിച്ചിരുന്നു. അതിനാലാണ് എന്‍ഐഎ സംഘം നിലവില്‍ യുഎഇയിലേക്ക് തിരിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറ്റാഷെയ്ക്ക് അടക്കം വീഴ്ച സംഭവിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇനിയും പുറത്തുവരാത്ത ചിലരുണ്ടെന്ന് എന്‍ഐഎ പറയുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനായി കൂടിയാണ് സംഘം യുഎഇയിലേക്ക് തിരിക്കുന്നത്.
അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ദിവസമാണ് എന്‍ഐഎ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടുകയും ചെയ്തിരുന്നു. ഫൈസല്‍ ഫരീദിന്റെ പാസ്പോര്‍ട്ട് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. ദുബായ് പോലീസ് അറസ്റ്റ് ചെയ്ത ഫൈസലിനെ വിശദമായ ചോദ്യം ചെയ്യലിനു ശേഷം കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നാണ് വിവരം.