HealthKeralaNews

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത് മൂന്നു പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് ചികിത്സയിലിരിക്കെ മൂന്ന് രോഗികള്‍ മരിച്ചു. കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസയും പാലക്കാട് സ്വദേശി പാത്തുമ്മയും എറണാകുളം പള്ളുരുത്തി സ്വദേശി ഗോപിയും ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച പള്ളുരുത്തി സ്വദേശി ഗോപിയുടെ സ്രവം കൊവിഡ് പരിശോധനക്കയച്ചു.

കൊണ്ടോട്ടി പള്ളിക്കല്‍ സ്വദേശി നഫീസ കൊവിഡ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. 52 വയസായിരുന്നു. ന്യുമോണിയ, പ്രേമേഹ രോഗബാധയെത്തുടര്‍ന്നാണ് നഫീസയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പാലക്കാട് സ്വദേശി പാത്തുമ്മയുടെ മരണവും ഇന്ന് ഉച്ചക്ക് ശേഷം സ്ഥിരീകരിച്ചു. മഞ്ചേരി കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ഇരുവരും.

വൃക്ക രോഗബാധയെ തുടര്‍ന്നാണ് പള്ളുരുത്തി സ്വദേശി ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധന ഫലത്തില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്ന് രാവിലെ ആയിരുന്നു മരണം. 68 വയസായിരുന്നു. കൊവിഡ് മൂലമാണ് മരണം എന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചു. മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker