മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യോമസേനയോട് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനം ദുസഹമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ണായക ഇടപെടല്‍.
കണ്ണന്‍ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ അഞ്ച് പേര് മരിച്ചു. പരിക്കേറ്റവരെ ഹൈറേഞ്ച് ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ പരിക്ക് ഗുരുതരമാണ്.
മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം. കനത്ത മഴയെ തുടര്‍ന്ന് റവന്യു, പോലീസ് സംഘത്തിന് ഇവിടെ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇതാണ് രക്ഷാപ്രവര്‍ത്തനം വൈകിച്ചത്.