27.3 C
Kottayam
Wednesday, May 29, 2024

മേപ്പാടിയില്‍ ഉരുള്‍പൊട്ടല്‍; വീട് ഒലിച്ചു പോയി

Must read

വയനാട്: മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍. മേപ്പാടി മുണ്ടക്കൈ പുഞ്ചിരി മട്ടത്ത് ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ലെന്നാണ് വിവരം. പുഞ്ചിരി മട്ടം ആദിവാസി കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടിയത്.

പ്രദേശത്ത് ഒരു വീട് ഒലിച്ചു പോയി. കോളനിയിലെ കുടുംബങ്ങളെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ ഇടപെട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ജില്ലയില്‍ കനത്ത മഴ തുടരുകായാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week