കടുത്തുരുത്തി: ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ഥിയ്ക്ക് ദാരുണാന്ത്യം. മാഞ്ഞൂര്‍ വേലച്ചേരി പി.ജെ വിനോദ്-സന്ധ്യ ദമ്പതികളുടെ മകന്‍ ശ്രീഹരി(9) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മേമ്മുറിയിലെ കുടുംബ ക്ഷേമ കേന്ദ്രത്തിലാണ് ഇവര്‍ താമസിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന് ഇടയില്‍ ശ്രീഹരി കുഴഞ്ഞു വീഴുകയായിരുന്നു. കൃത്രിമ ശ്വാസോച്ഛാസം നല്‍കി ഇഎസ്ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വ്യാഴാഴ്ച രാവിലെ കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ഇവര്‍ മരുന്ന് വാങ്ങിയിരുന്നു. തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് മരുന്ന് വാങ്ങിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാവും മരണ കാരണം അറിയാനാവുക. തോട്ടുവ ഡിപോള്‍ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News