33.4 C
Kottayam
Monday, May 6, 2024

‘എന്തൊരു മനുഷ്യനാടോ താന്‍’; സഹായമഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സയനോരയെ പരിഹസിച്ചയാള്‍ക്ക് ജോയ് മാത്യുവിന്റെ മറുപടി

Must read

തിരുവനന്തപുരം: വടക്കന്‍ കേരളം മഴക്കെടുതിയുടെ പിടിയിലമരുമ്പോള്‍ കണ്ണൂര്‍ ജില്ലയിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പിന്നണി ഗായിക സയനോരയെ പരിഹസിച്ച് പോസ്റ്റിട്ട പ്രവാസിയ്ക്ക് ചുട്ട മറുപടിയുമായി നടന്‍ ജോയ് മാത്യൂ. സഹായം അഭ്യര്‍ത്ഥിച്ച് സയനോരയിട്ട പോസ്റ്റില്‍ കഴിയാവുന്ന സഹായം നല്‍കാമെന്ന് അറിയിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം പ്രവാസിയായ നിഷാദെന്നയാള്‍ സയനോരയെ പരിഹസിക്കുകയായിരിന്നു. നാട് സഹായത്തിനായി കേഴുമ്പോള്‍ അടുത്തവര്‍ഷത്തേയ്ക്ക് കൂടി വാങ്ങി വച്ചോളു എന്ന രീതിയിലാണ് ഇദ്ദേഹം പരിഹസിച്ചത്. ഈ കമന്റിന് താഴെ നിരവധി പേരാണ് നിഷാദിനെ വിമര്‍ശിച്ചുകൊണ്ട് മറുപടി നല്‍കിയിരിക്കുന്നത്. എന്തൊരു മനുഷ്യനാടോ താന്‍ എന്നായിരിന്നു ഈ കമന്റിന് തഴെ നടന്‍ ജോയ്മാത്യും മറുപടി നല്‍കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week