തൊടുപുഴ: നിപ ബാധയെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം പരിശോധന നടത്തി. എന്നാല്‍ വീട്ടില്‍ നിന്നോ പരിസരത്തു നിന്നോ സംശയാസ്പദമായ ഒന്നും കണ്ടെത്തായില്ലെന്നും പ്രദേശവാസികളെ നിരീക്ഷണത്തിലാക്കിയത് അവസാനിപ്പിച്ചുവെന്നും ഡിഎംഒ എന്‍ പ്രിയ പറഞ്ഞു.
വിദ്യാര്‍ത്ഥി പഠിച്ചിരുന്ന തൊടുപുഴയിലെ പോളിടെക്നിക് കോളേജിലും സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെനിന്ന് വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും അത് കൊണ്ട് തന്നെ ആശങ്ക വേണ്ടെന്നും ഡിഎംഒ അറിയിച്ചു. അതേസമയം ചികിത്സയിലിരിക്കുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News