28.7 C
Kottayam
Friday, November 8, 2024
test1
test1

മൂന്നാം വിവാഹത്തിന്റെ പേരില്‍ ഏറ്റുമുട്ടി വനിതയും കസ്തൂരിയും,നടികളുടെ പോരാട്ടത്തില്‍അമ്പരന്ന് കോളിവുഡ്

Must read

നടി വനിത വിജയകുമാറിന്റെ മൂന്നാം വിവാഹം സോഷ്യല്‍ മീഡിയയില്‍ ചേരിതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്ക് വഴിവച്ചിരുന്നു. വിവാഹം കഴിഞ്ഞ് ഇത്രയും നാള്‍ കഴിഞ്ഞിട്ടും വിവാദങ്ങളും വാക്‌പോരും അവസാനിക്കുന്നില്ല. നിര്‍മാതാവായ രവീന്ദര്‍ ചന്ദ്രശേഖര്‍, നടി കസ്തുരി, ലക്ഷ്മി രാമകൃഷ്ണന്‍ എന്നിങ്ങനെ നിരവധി പേര്‍ ഈ കാര്യത്തില്‍ അവരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ലക്ഷ്മി രാമകൃഷ്ണനും വനിതയും തമ്മില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വന്‍ വാക്പോരാട്ടമാണ് നടന്നത്. പീറ്റര്‍ നേരത്തെ വിവാഹിതനാണെന്ന വാര്‍ത്ത കേട്ട താന്‍ ഞെട്ടിപ്പോയെന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ ലക്ഷ്മി സ്വന്തം കുടുംബകാര്യം നോക്കിയാല്‍ മതിയെന്നും ഇതില്‍ ഇടപെടേണ്ടെന്നുമായിരുന്നു വനിത മറുപടിയായി പറഞ്ഞത്.

‘ഞാന്‍ ഇപ്പോഴാണ് വാര്‍ത്ത കണ്ടത്. അയാള്‍ ഇതിനു മുമ്പ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുെട അച്ഛനാണ്. വിവാഹമോചിതനുമല്ല. വിദ്യാഭ്യാസം ഉള്ള ഒരാള്‍ക്ക് എങ്ങനെ ഇത്ര വിഡ്ഢിത്തരം കാണിക്കാന്‍ കഴിയും. ഞെട്ടിപ്പോയി. എന്തുകൊണ്ടാണ് വനിതയുടെയും പീറ്ററിന്റെയും വിവാഹം കഴിയുന്നതു വരെ അവര്‍ കാത്തിരുന്നത്. ആ വിവാഹം അവര്‍ക്ക് തടയാമായിരുന്നല്ലോ?’-ലക്ഷ്മി കുറിച്ചു.

തുടര്‍ന്ന് വനിത വിജയലക്ഷ്മിയെക്കുറിച്ചും ലക്ഷ്മി എഴുതുകയുണ്ടായി. മൂന്ന് ട്വീറ്റുകളിലൂടെയായിരുന്നു ലക്ഷ്മിയുടെ പ്രതികരണം. എന്നാല്‍ ലക്ഷ്മിയുടെ ട്വീറ്റുകള്‍ക്കു ചുട്ടമറുപടിയുമായാണ് വനിത രംഗത്തുവന്നത്. ‘നിങ്ങളുടെ ക്ഷേമാന്വേഷണത്തിനു നന്ദി. ഞാന്‍ വിദ്യാഭ്യാസപരമായും നിയമപരമായും അറിവുള്ളവളാണ്. എന്റെ ജീവിതം നോക്കാന്‍ എനിക്കറിയാം. അതിന് ആരുടെയും സഹായം വേണ്ട. മാത്രമല്ല എനിക്ക് നിങ്ങളുടെ ആവശ്യവും ഇല്ല. ദയവായി ഒന്ന് പോകൂ. ഇത് പൊതു സമൂഹത്തിന്റെ പ്രശ്‌നമല്ല. നിങ്ങള്‍ ജഡ്ജിയായി ഇരുന്ന് പൊതുമക്കളുടെ കഴുത്തറക്കുന്ന റിയാലിറ്റി ഷോ അല്ല, അവിടെ കാണിക്കുന്നതുപോലത്തെ പ്രഹസനം എന്നോട് വേണ്ട. ട്വീറ്റ് നീക്കം  ചെയ്ത് പോയി പണിനോക്കൂ.’-വനിത കുറിച്ചു.

|

‘മറ്റുള്ളവരുെട കുടുംബപ്രശ്‌നങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുപറയാന്‍ നിങ്ങള്‍ ലീഗല്‍ കൗണ്‍സിലര്‍ മറ്റോ ആണോ. നിങ്ങള്‍ക്ക് ഇതൊരു പ്രശ്‌നമായി തോന്നിയാല്‍ എന്നെ നേരിട്ട് വിളിക്കുകയോ അല്ലെങ്കില്‍ മെസ്സേജ് അയച്ച് ചോദിക്കുകയോ ചെയ്യാമായിരുന്നു. ഇത് വെറും ചീപ്പ് പബ്ലിസിറ്റിക്കുവേണ്ടി നിങ്ങള്‍ ഒരുക്കിയ തന്ത്രം. ഞാന്‍നേരത്തെ പറഞ്ഞല്ലോ, ഇത് നിങ്ങളുടെ ടിവി പരിപാടി അല്ല. ഞങ്ങളുടെ പ്രശ്‌നം തീര്‍ക്കാന്‍ ഞങ്ങളുണ്ട്.’- എന്നായിരുന്നു വനിത പറഞ്ഞത്.

പിന്നീട് ലക്ഷ്മിക്ക് പിന്തുണയുമായിട്ടാണ് നടി കസ്തൂരിയും ഇക്കാര്യത്തില്‍ ഇടപെട്ടത്. അതോട് കൂടി വനിതയും കസ്തൂരിയും തമ്മിലായി പോരാട്ടം. പരസ്പരം കരി വാരി തേച്ചുള്ള ഇരുവരുടെയും പോരാട്ടം കണ്ട് ഇവര്‍ക്ക് എന്തിന്റെ കുഴപ്പമാണെന്നാണ് പ്രേക്ഷകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

ജൂണ്‍ 27നായിരുന്നു വനിതയും പീറ്റര്‍ പോളുമായുള്ള വിവാഹം. അതിനിടെയാണ് പീറ്റര്‍ പോളിന്റെ മുന്‍ഭാര്യ പരാതിയുമായി രംഗത്തുവന്നിരുന്നു. പീറ്ററുമായുള്ള വിവാഹത്തില്‍ തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും ചില അഭിപ്രായ ഭിന്നതകളുടെ പേരില്‍ കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ നിധിൻ ചൗഹാൻ ആത്മഹത്യ ചെയ്തു

മുംബൈ: നടനും ടെലിവിഷൻ താരവുമായ നിധിൻ ചൗഹാൻ ആത്മഹത്യ ചെയ്തു. 35 വയസ്സായിരുന്നു. രാവിലെയോടെയായിരുന്നു സംഭവം. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എംടിവി സ്പ്ലിറ്റ്‌സ്‌വില്ല 5, ക്രൈം പട്രോൾ, തേരാ യാർ ഹൂ...

ജോ ബൈഡൻ ട്രംപിനെ വിളിച്ച് അഭിനന്ദിച്ചു, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് വാഗ്ദാനം

വാഷിങ്ടൺ:  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചതായി നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വിജയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ...

പാരാസെറ്റാമോൾ മുതൽ പാൻലിബ് ഡി വരെ; ചില കമ്പനികളുടെ ഈ മരുന്നുകൾ നിരോധിച്ചു, കാരണമിതാണ്

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വിൽപ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ...

ഗവേഷക കൂട്ടബലാത്സം​ഗത്തിനിരയായി, ഓട്ടോ ഡ്രൈവറും യാചകനുമടക്കം മൂന്ന് പേർ അറസ്റ്റിൽ

ന്യൂ ഡൽഹി: ഒഡീഷയിൽ നിന്നുള്ള 34 കാരിയായ ഗവേഷക കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഒക്‌ടോബർ 11നാണ് സംഭവമുണ്ടായത്. യുവതി ഇപ്പോഴും ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്....

ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; ഇന്ന് അവസാന പ്രവൃത്തി ദിനം; പടിയിറങ്ങുന്നത് നിർണായക തീരുമാനങ്ങൾ എടുത്ത ന്യായാധിപൻ

ന്യൂഡൽഹി: ചരിത്ര പ്രാധാന്യമുള്ള നിരവധി കേസുകളിൽ വിധി പറഞ്ഞ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് ഔദ്യോഗിക ജീവിതത്തിലെ അവസാന കേസിൽ വിധി പറയും. വിരമിക്കാനുള്ള കാലാവധി നവംബർ 10...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.