24.3 C
Kottayam
Friday, November 8, 2024
test1
test1

മോഹൻലാൽ- ശോഭന കൂട്ടുകെട്ട് വീണ്ടും; തരുൺ മൂർത്തി ചിത്രത്തിന് പേരിട്ടു

Must read

കൊച്ചി: ശോഭന- മോഹൻലാൽ ജോഡി ഒന്നിക്കുന്ന ചിത്രത്തിനായുള്ള മലയാളികളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. വർഷങ്ങൾക്കുശേഷം മോഹൻലാൽ-ശോഭന കോംബോ ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചു. തുടരും എന്ന് പേരിട്ട ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഫെയ്സ്ബുക്ക് പേജിലൂടെ മോഹൻലാൽ പുറത്തുവിട്ടു.

മോഹൻലാലിൻ്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ അവതരണം.

കെ.ആർ.സുനിലിൻ്റേതാണു കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.

ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം –ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,കലാ സംവിധാനം – ഗോകുൽ ദാസ്. മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യും – ഡിസൈൻ-സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്,വാഴൂർ ജോസ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്പോൺസർ ഇല്ലാതെ സൗദിയിൽ തങ്ങാം, ജോലി ചെയ്യാം; 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് പ്രീമിയം ഇഖാമ

റിയാദ്: സ്പോൺസർ ഇല്ലാതെ വിദേശികൾക്ക് സൗദി അറേബ്യയിൽ തങ്ങാനും ജോലി ചെയ്യാനും വാണിജ്യ സംരംഭങ്ങൾ തുടങ്ങാനും അനുവദിക്കുന്ന പ്രീമിയം ഇഖാമ 14 രാജ്യങ്ങളിൽ നിന്നുള്ള 38 സംരംഭകർക്ക് ഒരുമിച്ച് വിതരണം ചെയ്തു. ജനറൽ...

ജര്‍മ്മനിയിലേക്ക് പറന്നത് 528 നഴ്സുമാർ, വമ്പന്‍ വിജയമായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍; ആഘോഷം

തിരുവനന്തപുരം: കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്ന മികച്ച രാജ്യാന്തര മാതൃകയായി നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി. 2021 ഡിസംബറില്‍ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി ഇതുവരെ 528 പേർക്കാണ് ജര്‍മ്മനിയിലെ 12...

ഒന്നിച്ചിരുന്ന് മദ്യപിച്ചു,പൂസായപ്പോള്‍ സ്വര്‍ണം മോഷ്ടിച്ചെന്ന് സംശയം ;സുഹൃത്തിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയ്ക്ക്‌ ജീവപര്യന്ത്യം

മലപ്പുറം: മഹാരാഷ്ട്ര സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും. രണ്ടത്താണി ആറ്റുപുറം താമസിക്കുന്ന കാലടി മറ്റൂർ വില്യമംഗലത്ത് രാജനെയാണ് (72) മഞ്ചേരി രണ്ടാം അഡീഷനൽ ജില്ല...

വെള്ളത്തില്‍ ടേക്ക് ഓഫും ലാന്‍ഡിംഗും! സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാർത്ഥ്യമാകുന്നു; ഫ്ലാ​ഗ് ഓഫ് നവംബര്‍ 11ന്

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചി കെടിഡിസി ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍...

77 വർഷം പഴക്കമുള്ള കേക്ക് കഷ്ണം വിറ്റത് 2.5 ലക്ഷത്തോളം രൂപയ്ക്ക് ; കാരണമായത് എലിസബത്ത് രാജ്ഞി

ലണ്ടൻ : കഴിഞ്ഞദിവസം സ്കോട്ട്ലാൻഡിൽ ഏറെ അപൂർവതകൾ ഉള്ള ഒരു പുരാവസ്തുവിന്റെ വിൽപ്പന നടന്നു. 2.36 ലക്ഷം രൂപയ്ക്ക് നടന്ന ആ വില്പന ഒരു കഷ്ണം കേക്കിന്റെതായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ കഴിയുമോ?...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.