25.5 C
Kottayam
Saturday, June 6, 2026

ബാബ സിദ്ധിഖിയുടെ കൊലപാതകം; പ്രതികൾക്ക് വാഗ്ദാനം ചെയ്തത് 25 ലക്ഷവും കാറും ഫ്ലാറ്റും ദുബായ് യാത്രയും

Must read

മുംബയ്: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ സി പി നേതാവുമായ ബാബ സിദ്ധിഖി ഒക്‌ടോബർ 12നാണ് വെടിയേറ്റ് മരിച്ചത്. കേസിലെ 18 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബ സിദ്ധിഖിനെ കൊലപ്പെടുത്തുന്നതിന് 25 ലക്ഷം രൂപയും കാറും ഫ്ലാറ്റും ദുബായ് യാത്രയുമാണ് വാഗ്ദാനം ചെയ്തതെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി.

ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പ്രതികൾ വെളിപ്പെടുത്തിയത്. രാംഫുൽചന്ദ് കനോജിയ (43), രൂപേഷ് മൊഹോൾ (22), ശിവം കൊഹാദ് (20), കരൺ സാൽവെ (19), ഗൗരവ് അപുനെ (23) ഇവർക്കാണ് ദുബായ് യാത്രയും കാറും ഫ്ലാറ്റും 25 ലക്ഷം രൂപയും വാഗ്ദാനം ചെയ്തത്. പഞ്ചാബിലെ ജലന്ധർ സ്വദേശിയായ അക്തർ പത്തോളം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് കൊലപാതകത്തിന് മുൻപ് അറസ്റ്റിലായ പ്രതികൾക്ക് നാല് ലക്ഷം രൂപ അയച്ചിരുന്നതായും പൊലീസ് കണ്ടെത്തി

അതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്നലെ പൂനെ സ്വദേശികളായ രണ്ടുപേരെ മുംബയ് ക്രെെംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൂനെയിലെ കാർവേ നഗർസ്വദേശികളായ ആദിത്യ രാജു ഗുലങ്കർ (22), റഫീഖ് നിയാസ് ഷെയ്ഖ് (22) എന്നിവരാണ് കഴി‌ഞ്ഞ ദിവസം അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ പ്രവീൺ ലോങ്കർ, രൂപേഷ് മൊഹോൾ എന്നിവരുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. തോക്ക് കെെകാര്യം ചെയ്യാൻ പരിശീലനം ലഭിച്ചയാളാണ് ആദിത്യ രാജു ഗുലങ്കറെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകം നടന്ന സമയം ദസറ ആഘോഷത്തിന്റെ ഭാഗമായി മകനും ബാന്ദ്രയിലെ സിറ്റിംഗ് എംഎല്‍എയുമായ സീഷിന്റെ ഓഫീസിന് പുറത്തുനിന്ന് പടക്കം പൊട്ടിക്കുകയായിരുന്നു സിദ്ധിഖി. ഇതിനിടെ മുഖം മറച്ച മൂന്നുപേർ ബൈക്കിലെത്തി സിദ്ധിഖിയുടെ നേർക്ക് തുടർച്ചയായി വെടിയുതിർക്കുകയായിരുന്നു. 9.9 എംഎം പിസ്റ്റളിൽ നിന്ന് മൂന്നുപ്രാവശ്യമാണ് അക്രമികൾ വെടിയുതിർത്തത്. ഇതിലൊന്ന് നെഞ്ചിൽ തളച്ചുകയറിയതിന് പിന്നാലെ സിദ്ധിഖി ബോധരഹിതനായി നിലത്തുവീണു. പിന്നാലെ മുംബയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week