29.7 C
Kottayam
Thursday, October 31, 2024
test1
test1

കോട്ടയം പള്ളത്ത് നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിക്ക് മരിച്ചു

Must read

കോട്ടയം: പള്ളം കെ എസ് ഇ ബി ചാർജിംങ് സ്റ്റേഷനു സമീപം നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് മതിലിൽ ഇടിച്ചു കയറി ബൈക്ക് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം.തിരുവനന്തപുരം കിളിമാനൂർ പുതിയകാവ് ഗവ. ഹൈസ്‌കൂളിനു സമീപം ഹസൻ മൻസിലിൽ മുഹമ്മദ് അസ്ലം (52) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ പള്ളം കെ എസ് ഇ ബി ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംങ് സ്റ്റേഷനു സമീപമായിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്ന ബുള്ളറ്റ് നിയന്ത്രണം നഷ്ടമായി മതിലിൽ ഇടിയ്ക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിൽ തലയിടിച്ചു വീണു.

തല്ക്ഷണം മരണം സംഭവിച്ചതായി നാട്ടുകാർ പറഞ്ഞു. ചിങ്ങവനം സ്റ്റേഷനിൽ നിന്നുള്ള പൊലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തിയാണ് മൃതദേഹം മാറ്റിയത്.മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അത് മായക്കാഴ്ചയ ല്ലായിരുന്നു!നടത്തിയത്; പൂരം കലക്കൽ സമയത്ത് ആംബുലൻസിൽ പോയതായി സുരേഷ് ഗോപി; ഒപ്പം കാരണവും

തൃശൂർ; പൂരനഗരിയിലേക്ക് ആംബുലൻസിൽ വന്ന സംഭവത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാൽ ജനങ്ങൾക്ക് ഇടയിലൂടെ നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലൻസിൽ എത്തിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാർ എടുത്താണ്...

എറണാകുളത്ത് യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

കൊച്ചി: എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയിൽ. ഏലൂർ സ്വദേശിയായ സിന്ധുവാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മുളവുകാട് താമസിക്കുന്ന ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്. സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള...

കളക്ടർക്കെതിരെ നവീൻ ബാബുവിൻ്റെ കുടുംബം; കളക്ടറുടെ വാക്കുകള്‍ വിശ്വസിക്കുന്നില്ലെന്ന് നവീന്‍റെ ഭാര്യ മഞ്ജുഷ; നീതിക്കായി ഏതറ്റം വരെയും പോകും

പത്തനംതിട്ട:എഡിഎം കുറ്റസമ്മതം നടത്തിയെന്ന കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി തള്ളി നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ. സഹപ്രവർത്തകരോട് സൗഹാർദ്ദപരമായി ഒരിക്കലും പെരുമാറാത്ത കളക്ടറോട് നവീൻ ഒന്നും തുറന്ന് പറയില്ലെന്നുറപ്പാണെന്നും മഞ്ജുഷ ...

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് ഇനി പുതിയ ഇടയൻ; തോമസ് തറയിൽ സ്ഥാനമേറ്റു

കോട്ടയം: സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് ആയി തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങാനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് സഭ വിശ്വാസികളാണ് പങ്കെടുത്തത്. സ്ഥാനം ഒഴിയുന്ന ആർച്ച്...

കളിക്കുന്നതിനിടെ ക്രിക്കറ്റ് ബോൾ തലയില്‍ വീണു; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

മലപ്പുറം: സ്കൂളിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു. കോട്ടക്കൽ  കോട്ടൂർ എ കെ എം ഹൈസ്കൂളിൽ പത്താം തരം വിദ്യാര്‍ഥി തപസ്യ (15)...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.