31.6 C
Kottayam
Monday, October 28, 2024
test1
test1

100 കോടി കോഴ ആരോപണം: അന്വേഷണം വേണ്ടെന്ന് സർക്കാർ, തോമസ് കെ തോമസടക്കം ആരും പരാതി നൽകിയില്ല

Must read

തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ ഉടൻ അന്വേഷണം വേണ്ടെന്ന നിലപാടിൽ സർക്കാർ. തനിക്കെതിരെ ഉയർന്ന ആരോപണത്തിൽ പരാതി നൽകുമെന്ന് ആവർത്തിച്ച എൻസിപി എംഎൽഎ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തിൽ പരാതി നൽകിയില്ല. പരാതി നൽകിയാലും തിടുക്കത്തിൽ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം.

അന്വേഷണം വന്നാൽ സാമ്പത്തിക വിഷയമായതിനാൽ ഇഡി കൂടി എത്തുമോ എന്നാണ് ഭരണ കക്ഷി ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പരാതി ലഭിച്ചാലും ഉടൻ അന്വേഷണത്തിന് സാധ്യതയില്ല. 

പുറത്ത് വന്നത് വൈകിയാണെങ്കിലും അത്രക്ക് ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎൽഎമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാൻ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കൾ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയർന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നൽകുന്നില്ലെന്നതിലായിരുന്നു വിശദീകരണം.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഭര്‍ത്താവിന്റെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തകേട്‌; പത്രിക സ്വീകരിക്കരുതെന്ന ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നുമുള്ളള...

സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം!ഇനി മത്സരത്തിനില്ല; നിരാശനായി കെ.മുരളീധരന്‍

തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായില്ല. കെ മുരളീധരന്റെ പേരാണ് ഡിസിസി നിര്‍ദേശിച്ചതെന്ന് കത്ത് പുറത്തുവന്നതോടെ വിവാദം വീണ്ടും ആളിക്കത്തി. ഇതിനെ ശരിവെക്കുന്ന വിധത്തില്‍ കെപിസിസി അധ്യക്ഷന്‍...

Navaz murder:അനുജനെ അടിച്ചത് എന്തിനെന്ന് ചോദിക്കുന്നതിനിടെ നവാസിന്റെ പിന്നില്‍ നിന്നും കഴുത്തില്‍ കത്തി കുത്തിയിറക്കിയത് സദ്ദാം; നേതാവിനൊപ്പം കൂട്ടാളികളും പിടിയില്‍

കൊല്ലം: വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. സഹോദരനെ ആക്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കേസിലെ പ്രതികളെ അതിവേഗം പിടികൂടി. നവാസിനെ പിന്നില്‍...

രാമന്തളി കുരിശുമുക്കിൽ വാഹനാപകടം: രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു,ഒരാൾക്ക് ഗുരുതര പരിക്ക്

പയ്യന്നൂര്‍ :രാമന്തളി കുരിശുമുക്കില്‍ വാഹനാപകടത്തില്‍ രണ്ടു തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു.കല്ലേറ്റുംകടവിലെ പി. വി. ശോഭ (53), ടി.വി. യശോദ (68) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബി. പി. ശ്രീലേഖ (49) യെ...

‘സ്നേഹിച്ച് കൊണ്ടുവന്ന കുറ്റത്തിനല്ലേ എന്റെ മകനോടീ ക്രൂരത ചെയ്തത്? വേറൊരു തെറ്റും അവൻ ചെയ്തില്ലല്ലോ’ കൊലക്കയവർ ആവശ്യപ്പെട്ട് കുടുംബം

പാലക്കാട്: സ്നേഹിച്ച് കൊണ്ടുവന്ന കുറ്റത്തിനല്ലേ തന്റെ മകനോടീ ക്രൂരത ചെയ്തതെന്ന് തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിൽ ഇരയായ അനീഷിന്റെ അമ്മ. ''ഞങ്ങൾ അപ്പീലിന് പോകുകയാണ്. ഇപ്പോൾ നൽകിയ ശിക്ഷയിൽ ഞങ്ങൾ തൃപ്തരല്ല. എന്റെ മകൻ സ്നേഹിച്ച്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.

test2