28.2 C
Kottayam
Friday, June 5, 2026

സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം!ഇനി മത്സരത്തിനില്ല; നിരാശനായി കെ.മുരളീധരന്‍

Must read

തിരുവനന്തപുരം: പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ ചര്‍ച്ചകള്‍ക്ക് ഇനിയും അവസാനമായില്ല. കെ മുരളീധരന്റെ പേരാണ് ഡിസിസി നിര്‍ദേശിച്ചതെന്ന് കത്ത് പുറത്തുവന്നതോടെ വിവാദം വീണ്ടും ആളിക്കത്തി. ഇതിനെ ശരിവെക്കുന്ന വിധത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പ്രസ്താവനയും നടത്തി. ഇതോടെ ഈ വിഷയത്തില്‍ പ്രതികരണവുമായി കെ മുരളീധരന്‍ രംഗത്തുവന്നു.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ തന്നെക്കാള്‍ മികച്ചവരാണ് പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍. അവരെല്ലാം ഇപ്പോള്‍ കെ മുരളീധരനെക്കാളും മേലേയാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ നോമിനിയാണെന്ന് കെ. സുധാകരന്‍ പറഞ്ഞെങ്കില്‍ അത് ശരിയായിരിക്കുമെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി.

പാലക്കാട് ബി.ജെ.പിയെ ജയിപ്പിക്കാനാണ് മുഖ്യമന്ത്രിയ്ക്ക് അജണ്ടയെന്ന് ആരോപിച്ച കെ.മുരളീധരന്‍ പൂരം കലക്കിയതില്‍ ജുഡീഷ്യന്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. പൂരം വീണ്ടും ചര്‍ച്ചയാക്കിയത് സി.പി.എം – ബി.ജെ.പി ഡീലിന്റെ ഭാഗമാണ്. ലോക്‌സഭക്ക് പിന്നാലെ നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാനുള്ള അവസരം മുഖ്യമന്ത്രി ഉണ്ടാക്കുകയാണ്. നേമത്ത് ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചത് താനാണ്. താന്‍ 36,000 വോട്ടുപിടിച്ചത് കൊണ്ടാണ് ബി.ജെ.പി വിജയിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

'ചെറുപ്പക്കാര്‍ക്കായി മാറിക്കൊടുക്കുന്നു. 2026 ല്‍ നിയമസഭയില്‍ മത്സരിക്കില്ല. തോല്‍വി മുന്നില്‍ക്കാണുന്ന തെരഞ്ഞെടുപ്പാണെങ്കില്‍ പാര്‍ട്ടി എന്നെ തീര്‍ച്ചയായും മത്സരിപ്പിക്കും. എല്ലാവരും പറയുന്നത് കേട്ട് എടുത്തുചാടാനില്ല. സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തണം. നോമിനി രാഷ്ട്രീയം ഗുണം ചെയ്യില്ല. നേമത്തും തൃശൂരും പോലെ ഇനി മത്സരിക്കാനില്ല. പാലക്കാട് മത്സരിക്കാന്‍ താല്പര്യമില്ലായിരുന്നു. കെ.പി.സി.സി നേതൃത്വത്തില്‍ നിന്ന് ആരും പാലക്കാട് മത്സരിക്കാന്‍ ആവശ്യപ്പെട്ടില്ല.' മുരളീധരന്റെ വാക്കുകള്‍.

- Advertisement -

പൂരം കലങ്ങി എന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്നും സഭയില്‍ പറഞ്ഞതിന് വിരുദ്ധമായാണ് അദ്ദേഹം കോഴിക്കോട് പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week