23.9 C
Kottayam
Thursday, June 4, 2026

Emerging Teams Asia Cup: എമർജിങ് ടീംസ് ഏഷ്യാ കപ്പ് അഫ്ഗാനിസ്ഥാന്‌; ശ്രീലങ്കയെ വീഴ്ത്തി തേരോട്ടം

Must read

മസ്കത്ത്: എമർജിങ് ടീംസ് ഏഷ്യാ കപ്പിൽ ശ്രീലങ്കയേയും അട്ടിമറിച്ച് അഫ്ഗാനിസ്ഥാന് കിരീടം. ആവേശകരമായ ഫൈനലിൽ ഏഴു വിക്കറ്റിനാണ് അഫ്ഗാൻ ശ്രീലങ്കയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 133 റൺസ്. അഫ്ഗാനിസ്ഥാൻ 11പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി അനായാസം ലക്ഷ്യത്തിലെത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ചറി നേടിയ ഓപ്പണർ സെദീഖുള്ള അടലിന്റെ ഇന്നിങ്സാണ് അഫ്ഗാന് അനായാസ ജയം സമ്മാനിച്ചത്. സെമിയിൽ ഇന്ത്യയെ അട്ടിമറിച്ചാണ് അഫ്ഗാൻ ഫൈനലിൽ കടന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയുടെ തുടക്കം വൻ  തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 15 റൺസ് എത്തുമ്പോഴേയ്ക്കും ക്യാപ്റ്റൻ നുവാനിന്ദു ഫെർണാണ്ടോ ഉൾപ്പെടെ നാലു പേർ പവലിയനിൽ തിരിച്ചെത്തി. ഏഴു പന്തിൽ നാലു റൺസായിരുന്നു ഫെർണാണ്ടോയുടെ സമ്പാദ്യം. ഓപ്പണർ യശോധ ലങ്ക (നാലു പന്തിൽ ഒന്ന്), ലഹിരു ഉഡാര (ഒൻപതു പന്തിൽ അഞ്ച്), അഹാൻ വിക്രമസിംഗെ (ആറു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.

പിന്നീട് അർധസെഞ്ചറിയുമായി തിരിച്ചടിച്ച സഹൻ അരാച്ചിഗെയാണ് ശ്രീലങ്കയെ രക്ഷപ്പെടുത്തിയെടുത്തത്. 47 പന്തുകൾ നേരിട്ട സഹൻ ആറു ഫോറുകൾ സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. 21പന്തിൽ ഒരു സിക്സ് സഹിതം 20 റൺസെടുത്ത പവൻ രത്‌നനായകെ, 19 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 23 റൺസെടുത്ത നിമേഷ് വിമുക്തി എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. അഫ്ഗാനായി ബിലാൽ സാമി നാല് ഓവറിൽ 22 റൺസ് വഴങ്ങി മൂന്നും അല്ലാ ഗസൻഫർ നാല് ഓവറിൽ 14 റൺസ് വഴങ്ങി രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാന്റെയും തുടക്കം തകർച്ചയോടെയായിരുന്നു. ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ ഓപ്പണർ സുബൈദ് അക്ബാരി പുറത്തായി. സെമിയിൽ ഇന്ത്യയ്‌ക്കെതിരെ അർധസെഞ്ചറി നേടിയ താരമാണ് അക്ബാരി.

- Advertisement -

എന്നാൽ, 55 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 55 റൺസെടുത്ത സെദീഖുല്ല അടൽ, 20 പന്തിൽ 24 റൺസെടുത്ത ക്യാപ്റ്റൻ ഡാർവിഷ് റസൂൽ, 27 പന്തിൽ 33 റൺസെടുത്ത കരിം ജാനത്ത്, ആറു പന്തിൽ 16 റണ്‍സുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഇഷാഖ് എന്നിവർ ചേർന്ന് അഫ്ഗാനെ കിരീടവിജയത്തിലേക്ക് നയിച്ചു. ശ്രീലങ്കയ്‌ക്കായി സഹൻ അരച്ചിഗെ, ദുഷൻ ഹേമന്ദ, ഇഷാൻ മലിംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

Popular this week