Terrorist attack Kashmir: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം,15 റൗണ്ട് വെടിയുതിർത്തു; തിരിച്ചടിച്ച് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം. 15 തവണയാണ് ഭീകരർ സൈനികവാഹനത്തിന് നേരെ വെടിയുതിർത്തത്. അഖ്‌നൂർ സെക്ടറിൽ ഇന്ന് രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു സംഭവം. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇതിന് പിന്നാലെ സൈന്യം പ്രദേശത്ത് പരിശോധന നടത്തുകയാണ്. മേഖല വളഞ്ഞ സൈന്യം ഭീകരരെ പിടികൂടിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ദീപാവലി ഉത്സവ സീസണിന്റെ ഭാഗമായി ജമ്മു കശ്മീരിലെ സുരക്ഷാ സേന ജമ്മു മേഖലയിൽ വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനിടെയാണ് സംഭവം.

ഈ കഴിഞ്ഞ ഒക്ടോബർ 24നും ജമ്മുകശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യുവരിക്കുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് ഭീകരർ വാഹനത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News