24.5 C
Kottayam
Friday, October 25, 2024

‘ഉള്ളൊഴുക്ക്’;ഓസ്‌കാര്‍ ലൈബ്രറിയില്‍; ഉര്‍വശിയും പാര്‍വതിയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിന് അഭിമാനനേട്ടം

Must read

കൊച്ചി:ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ഉള്ളൊഴുക്ക്’ഉർവശി, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രമായെത്തി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ഉള്ളൊഴുക്ക്’. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ചിത്രത്തിന് അഭിമാനകരായ നേട്ടം സ്വന്തമായിരിക്കുകയാണ്. സിനിമയുടെ തിരക്കഥ അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ ലൈബ്രറിയിൽ(ഒസ്കർ) ഇടംപിടിച്ചിരിക്കുകയാണ് ഇപ്പോൾ. സംവിധായകനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

1910-കൾ മുതലുള്ള ചലച്ചിത്ര സ്ക്രിപ്റ്റുകളുടെ ഒരു വലിയ ശേഖരം തന്നെ ലൈബ്രറിയിൽ ഉണ്ട്. 15,000-ലധികം തിരക്കഥകളാണ് നിലവിൽ ലൈബ്രറിയിലുള്ളത്. ഇത് ചലച്ചിത്ര വിദ്യാർത്ഥികൾ, എഴുത്തുകാർ, അഭിനേതാക്കൾ, എന്നിവർക്ക് റഫറൻസായി നൽകാറുണ്ട്. തമിഴ് ചിത്രങ്ങളായ രായൻ, പാർക്കിംഗ് എന്നിവയുടെ തിരക്കഥകൾ അടുത്തിടെ ലൈബ്രറിയിൽ ചേർത്തിരുന്നു.

ജൂൺ 21നാണ് ‘ഉള്ളൊഴുക്ക്’ തീയറ്ററിൽ റിലീസ് ചെയ്തിരുന്നത്. ലോസ് ആഞ്ചലസിൽ വച്ച് നടന്ന ചലച്ചിത്ര മേളയായ ഐഎഫ്എഫ്എൽഎയിലും ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു. സുഷിന്‍ ശ്യാമാണ് ചിത്രത്തിന് സംഗീത നൽകിയത്. അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ തുടങ്ങിയവർ ചിത്രത്തില്‍ മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു.

റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിച്ചത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എ.കെ.ഷാനിബ് മത്സരത്തിൽ നിന്ന് പിന്മാറി; പിന്തുണ സരിന്

പാലക്കാട് : പാലക്കാട്ടെ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ.കെ. ഷാനിബ് തിരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്ന് പിന്മാറി. സി.പി. എം. സ്ഥാനാര്‍ത്ഥി പി. സരിനുമായി കൂടികാഴ്ച നടത്തിയതിന് ശേഷം ഇരുവരും ഒരുമിച്ച് വന്നാണ് മാധ്യമങ്ങളെ...

സ്ഥാനാർത്ഥിയെ പിൻവലിച്ചതിന് പിന്നാലെ ഡിഎംകെയിൽ പൊട്ടിത്തെറി; ജില്ലാ സെക്രട്ടറി രാജിവച്ചു

പാലക്കാട്: ഡിഎംകെ കേരള ഘടകത്തിൽ പൊട്ടിത്തെറി. ഡിഎംകെ പാലക്കാട് ജില്ലാ സെക്രട്ടറി ബി.ഷമീർ പാർട്ടിയിൽ നിന്നും രാജിവച്ചു. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ച മിൻഹാജിനെ പിൻവലിച്ചതിൽ പ്രതിഷേധിച്ചാണ് ഷമീറിന്റെ രാജി. പാലക്കാട് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും...

ജയിലിൽ പോലും പോവേണ്ടതായിരുന്നു; ആ ഡീൽ കാരണം ഉണ്ടാവാത്ത പ്രശ്‌നങ്ങളില്ല; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ

കൊച്ചി:അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ചോക്ലേറ്റ് ഹീറോ ആയി എത്തിയ നടനായിരുന്നു കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമ തീയറ്ററുകളിൽ എത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ ചോക്ലേറ്റ് ഹീറോ തന്നെയാണ്....

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ് ; പ്രതികൾ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി നാളെ

പാലക്കാട് : തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്നു കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ്...

പാകിസ്താനിൽ ഭീകരാക്രമണം; 10 സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ ഭീകരാക്രമണം. 10 സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചെക്ക്‌പോസ്റ്റിലാണ് ആക്രമണം ഉണ്ടായത്. 10 സൈനികർ കൊല്ലപ്പെടുകയും മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രീകെ താലിബാൻ പാകിസ്താൻ ഏറ്റെടുത്തു....

Popular this week