32 C
Kottayam
Monday, October 21, 2024

ജമ്മു കശ്മീർ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ബാരാമുള്ളയിൽ ഒരു ഭീകരനെ വധിച്ചു

Must read

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.

ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ, ബാരാമുള്ളയിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. ആക്രമണത്തെ കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാപറഞ്ഞു. 

അതേസമയം, ഡൽഹി രോഹിണിയിൽ സ്കൂളിലുണ്ടായ പൊട്ടിത്തെറിയിൽ കേന്ദ്ര ഏജൻസികളുടെയും ദില്ലി പൊലീസിന്റെയും അന്വേഷണം തുടരുന്നു. ഇന്നലെ പൊട്ടിത്തെയുണ്ടായ സ്ഥലത്തുനിന്നും ശേഖരിച്ച സാമ്പിളിന്റെ പ്രാഥമിക പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. ഇതിലൂടെ ഏത് തരം സ്ഫോടക വസ്തുവാണ് ഉപയോ​ഗിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ സ്ഥിരീകരിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നത് തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സഞ്ജുവിന് നിരാശ; കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയില്‍

ആളൂര്‍: കനത്ത മഴയെ തുടര്‍ന്ന് ഔട്ട് ഫീല്‍ഡ് ഉപയോഗ യോഗ്യമല്ലാത്തിനാല്‍ കേരളം - കര്‍ണാടക രഞ്ജി ട്രോഫി മത്സരം ഉപേക്ഷിച്ചു. ആളൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 50 ഓവര്‍ മാത്രമാണ് എറിയാന്‍...

50,000 രൂപ കൈക്കൂലി വാങ്ങി, ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

മൂവാറ്റപുഴ : കൈക്കൂലി കേസിൽ മുൻ ആർഡിഒയ്ക്ക് 7 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. മുവാറ്റുപുഴ ആർഡിഒ ആയിരുന്ന വി.ആർ മോഹനൻ പിള്ളയെയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മുവാറ്റുപുഴ...

‘പാലക്കാടൻ കാവിക്കോട്ടയിലേക്ക് സ്വാഗതം’ ശോഭ സുരേന്ദ്രനെ അനുകൂലിച്ചുള്ള പോസ്റ്റർ കത്തിച്ച നിലയിൽ

പാലക്കാട്: പാലക്കാട് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കത്തിച്ച നിലയിൽ. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിയിരുന്നു....

ഷാഫിയെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ചതായി പരാതി

പാലക്കാട്: ഷാഫി പറമ്പിൽ എംപിയെ വിമര്‍ശിച്ചും പി സരിനെ അനുകൂലിച്ചും ഫേയ്സ്ബുക്കിൽ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദ്ദിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് നെൻമാറ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് ബാബുവിനാണ് മർദ്ദനമേറ്റത്. സംഭവത്തെ...

കനത്ത മഴ തുടരുന്നു, യെല്ലോ അലർട്ട്, ബെംഗളൂരുവിൽ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി

ബെം​ഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരുവിൽ സ്കൂളുകളും അം​ഗൻവാടികളും അടച്ചു. തിങ്കളാഴ്ചയും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ന​ഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്...

Popular this week