32 C
Kottayam
Monday, October 21, 2024

മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് പകര്‍ത്തി; രണ്ട് പേര്‍ അറസ്റ്റിൽ

Must read

കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റിൽ. കാക്കനാട് പടമുഗളിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാ‌ഞ്ചേരി പൊലീസ് പിടികൂടിയത്.

പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യസുരക്ഷ എന്നിവ പരിരക്ഷിച്ചുകൊണ്ട് ഡ്രോണുകളുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഡിജിസിഎ ഡ്രോൺ ഓപ്പറേറ്റർമാർക്കായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്.

സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രോൺ പറക്കൽ ഉറപ്പാക്കാൻ, ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ഡ്രോൺ ഓപ്പറേറ്റർമാർ കർശനമായി പാലിക്കേണ്ടതാണ്.  കൊച്ചി സിറ്റിയിലെ റെഡ് സോൺ മേഖലകളായ നേവൽ ബേസ്, ഷിപ്പ് യാർഡ്, ഐഎൻഎസ് ദ്രോണാചാര്യ, മട്ടാഞ്ചേരി സിനഗോഗ്, കൊച്ചിൻ കോസ്റ്റ് ഗാർഡ്, ഹൈക്കോടതി, മറൈൻ ഡ്രൈവ്, ബോൾഗാട്ടി,  പുതുവൈപ്പ് എൽഎൻജി ടെർമിനൽ, ബിപിസിഎൽ, പെട്രോനെറ്റ്, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, അമ്പലമുകൾ റിഫൈനറി, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതല്ല.  

കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതിപത്രവും സിവിൽ ഏവിയേഷന്‍റെ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് മാത്രമേ കൊച്ചി നഗരത്തിലെ റെഡ് സോൺ മേഖലകളായ മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ ഡ്രോൺ പറത്തുവാൻ പാടുള്ളൂ. മേൽപ്പറഞ്ഞ സ്ഥലങ്ങളിൽ അനുമതി ഇല്ലാതെ ഡ്രോൺ പറത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി; കടുത്ത നടപടികളിലേക്ക് സർക്കാർ,യാത്രാവിലക്ക് അടക്കം പരിഗണനയില്‍

ന്യൂഡല്‍ഹി: വിമാന സര്‍വീസുകള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികള്‍ നിസാരമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത്തരം വ്യാജ ബോംബ് ഭീഷണികള്‍ നേരിടാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി...

ഷാജൻ സ്‌കറിയ അറസ്റ്റിൽ

കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ അറസ്റ്റിൽ. ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാതിയധിക്ഷേപം നടത്തിയെന്നാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരായ കേസ്. അടുത്തിടെ ഷാജൻ സ്‌കറിയ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ...

അൻവർ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ട, സൗകര്യമുണ്ടെങ്കിൽ സഹകരിച്ചാൽ മതി; ഉപാധികൾ തള്ളി വി.ഡി. സതീശൻ

ചേലക്കര: പി.വി.അന്‍വര്‍ യു.ഡി.എഫിന് മുന്നില്‍വെച്ച ഉപാധികളെല്ലാം തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും. പി.വി. അന്‍വര്‍ യു.ഡി.എഫിനെ വെല്ലുവിളിക്കേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ഒരു...

ആരും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കയറരുത്;ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ

ന്യൂഡൽഹി: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾക്ക് നേരെ ഭീകരാക്രമണ ഭീഷണി മുഴക്കി ഖാലിസ്ഥാൻ ഭീകര നേതാവ് ഗുർപത്വന്ത് സിംഗ് പന്നുൻ. അടുത്ത മാസം ആരും തന്നെ എയർ ഇന്ത്യ എക്‌സ്പ്രസിൽ കയറരുത് എന്നാണ്...

ഇനി വീഡിയോ കോൾ നല്ല ലൈറ്റ് വെട്ടത്തില്‍ ചെയ്യാം ; ഫീച്ചറുമായി വാട്‌സ്ആപ്പ്

മുംബൈ:ഇടയ്ക്കിടെ ഓരോ ഫീച്ചറുകൾ അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ്ആപ്പ് . അതും കിടിലം ഫീച്ചറുകളാണ് വാട്‌സ്ആപ്പ് ഈയിടെ പുറത്തിറക്കിയത് . ഇപ്പോഴിതാ വെളിച്ചക്കുറവുള്ള സ്ഥലങ്ങളിൽ വീഡിയോ കോളുകൾ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോ...

Popular this week