24.6 C
Kottayam
Friday, June 5, 2026

ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഭീകരർ

Must read

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ ഇ-ത്വയ്ബയുടെ ശാഖയായ റെസിഡൻസ് ഫ്രണ്ട്. ടിആർഎഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണ് ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം. കഴിഞ്ഞ ഒന്നര വർഷമായി കശ്മീരി പണ്ഡിറ്റുകൾ, സിഖുകാർ, തദ്ദേശീയരല്ലാത്തവർ എന്നിവരെ ലക്ഷ്യമിട്ട് കശ്മീരിൽ ടിആർഎഫ് പ്രവർത്തിച്ചുവരുന്നുണ്ട്.

ഏഴ് പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. കശ്മീരി ഡോക്ടറും ശ്രീനഗർ-ലേ ദേശീയ പാതയുടെ തുരങ്കത്തിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളും ജീവനക്കാരുമാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ജൂൺ 9 ന് റിയാസിയിൽ നടന്ന സംഭവത്തിന് ശേഷം ജമ്മു കശ്മീരിൽ സിവിലിയന്മാർക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. റിയാസിയിൽ നേരത്തെ ഭീകരരുടെ വെടിവെപ്പിൽ അവർ സഞ്ചരിച്ചിരുന്ന ബസ് താഴ്വരയിലേക്ക് മറിഞ്ഞ് ഒമ്പത് തീർത്ഥാടകർ കൊല്ലപ്പെട്ടിരിന്നു.

ഞായറാഴ്ചത്തെ ഇരകളിൽ ഒരു കശ്മീരി ഡോക്ടറും ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന ആറുപേരും ഉൾപ്പെടുന്നു. അന്ന് വൈകുന്നേരം ക്യാമ്പിലേക്ക് മടങ്ങിയെത്തിയവരാണ് ഇവർ. ആറുപേരിൽ മൂന്ന് തൊഴിലാളികളും, ഒരു മാനേജറും, ഒരു മെക്കാനിക്കൽ എഞ്ചിനീയറും, ഒരു ഡിസൈനറും ആയിരുന്നു.

- Advertisement -

പോലീസ് പറയുന്നതനുസരിച്ച്, ഗന്ദർബാൽ ജില്ലയിലെ ഗുണ്ട് ഏരിയയിലെ ഗഗൻഗീറിൽ ആപ്കോ തൊഴിലാളികളെ പാർപ്പിച്ചിരുന്ന ക്യാമ്പിന് നേരെ തോക്കുധാരികളെന്ന് സംശയിക്കുന്ന രണ്ട് പേർ വെടിയുതിർക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week