31.9 C
Kottayam
Monday, October 21, 2024

ആലുവയിലെ ഹോട്ടലിൽ പെൺവാണിഭ സംഘം പിടിയിൽ; 7 സ്ത്രീകളും 5 പുരുഷൻമാരും കസ്റ്റഡിയിൽ

Must read

കൊച്ചി: എറണാകുളം ആലുവയിൽ  പെൺവാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ നിന്നും റൂറൽ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇവരുടെ മൊബെൽ ഫോണുകൾ, മദ്യം , ചെറിയ അളവിൽ ലഹരിമരുന്ന് എന്നിവയും പൊലീസ് പിടികൂടി. ഹോട്ടൽ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടത്തിയ വലിയ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. മുറികളില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും ലഹരിമരുന്നും കണ്ടെത്തിയത്. പിടിയിലായ അഞ്ച് പുരുഷന്മാരിൽ മൂന്നു പേര്‍ ഇടപാടുകാരും രണ്ടു പേര്‍ നടത്തിപ്പുകാരുമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സിപിഎം നേതാവ് കെ.ജെ ജേക്കബ് അന്തരിച്ചു

കൊച്ചി: മുതിർന്ന സി പി എം നേതാവും എറണാകുളം ജില്ലാ കമ്മിറ്റി അം​ഗവുമായ കെ ജെ ജേക്കബ് (77) അന്തരിച്ചു. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബാംബു കോര്‍പ്പറേഷന്‍ മുന്‍...

ജമ്മു കശ്മീർ ഭീകരാക്രമണം; ഉത്തരവാദിത്വം ഏറ്റെടുത്ത് ലഷ്‌കർ ഭീകരർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിൽ നിർമ്മാണ സൈറ്റിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാകിസ്താൻ ആസ്ഥാനമായ ലഷ്‌കർ ഇ-ത്വയ്ബയുടെ ശാഖയായ റെസിഡൻസ് ഫ്രണ്ട്. ടിആർഎഫ് മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണ്...

മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് പകര്‍ത്തി; രണ്ട് പേര്‍ അറസ്റ്റിൽ

കൊച്ചി: നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോൺ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റിൽ. കാക്കനാട് പടമുഗളിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (48), കിഴക്കമ്പലം സ്വദേശി ജിതിൻ രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാ‌ഞ്ചേരി...

ജമ്മു കശ്മീർ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ബാരാമുള്ളയിൽ ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. മരിച്ച അഞ്ചുപേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചിൽ...

വമ്പൻ ട്വിസ്റ്റ്, ഒടുവിൽ വാദി പ്രതിയായി കാറിൽ നിന്ന് 25 ലക്ഷം കവര്‍ന്ന കേസിൽ വഴിത്തിരിവ്, പൊളിഞ്ഞടുങ്ങിയത് വൻ നാടകം

കോഴിക്കോട്: എലത്തൂർ കാട്ടിൽപ്പീടികയിൽ എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ വമ്പൻ ട്വിസ്റ്റ്. തുടക്കത്തിൽ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്....

Popular this week