23.5 C
Kottayam
Friday, September 20, 2024

'എഡിജിപി സർവ്വശക്തൻ, ശശി സാർ പറയുന്നതെല്ലാം ചെയ്തുകൊടുക്കും', പിവി അൻവറും പത്തനംതിട്ട എസ്പിയും തമ്മിലെ സംഭാഷണം

Must read

പത്തനംതിട്ട: ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പത്തനംതിട്ട എസ്പി എസ് സുജിത്ദാസിന്റെ സംഭാഷണം ആഭ്യന്തര വകുപ്പിന് തലവേദന ആയി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും അജിത്കുമാറിന്റെ സുഹൃദ്‌ വലയത്തിലാണെന്ന് അൻവർ പറയുമ്പോൾ സുജിത് ദാസ് അത് ശരിവയ്ക്കുന്നുമുണ്ട് ഓഡിയോയിൽ.

കാര്യങ്ങൾ തീരുമാനിക്കുന്നത്, എംആർ അജിത് കുമാറാണ്. അദ്ദേഹം പൊളിട്ടിക്കൽ സെക്രട്ടറി ശശി സാറിന്റെ വലംകൈയാണ്. എന്ത് മാജിക്കാണ് അജിത് കുമാറിന്റെ കയ്യിലുള്ളത് എന്ന് പിവി അൻവര്‍ എംഎൽഎ ചോദിക്കുമ്പോൾ, ശശി സാര്‍ പറയുന്ന കാര്യങ്ങളെല്ലാം അജിത് സാര്‍ ചെയ്ത് കൊടുക്കാറുണ്ട്,

അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്മാര്‍ക്ക് എന്താണ് പണിയെന്ന് നോക്കൂ എന്നായിരുന്നു എസ്പിയുടെ മറുപടി. അവരാണ് ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നതെന്നും അത് എന്നോട് പറയാതിരുന്നിട്ട് എന്തിനാണെന്ന് അൻവര്‍ ചോദിക്കുന്നു. അയാളുടെ സൂഹൃത്ത് വലയം അറിയാലോ, എല്ലാ ബിസിനസുകാരും അയാളുടെ സുഹൃത്തുക്കളാണെന്നും അൻവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനാണ് ആ പൊട്ടനെ അവിടെ എസ്പിയായി നിയമിച്ചിരിക്കുന്നതെന്നായിരുന്നു എസ്പി പറഞ്ഞത്. പൊട്ടൻ കല്ലും മണ്ണും ചുമന്ന് നടക്കുവാണെന്നും അദ്ദേഹം കടന്നുപറയുന്നുണ്ട്. പാലക്കാട് ഇരിക്കുന്ന ഡയറ്ക്ട് ഓഫീസര്‍ അജിത് കുമാറിന്റെ അടിമക്കണ്ണാണ്. അ

വിടെയുള്ള എസ്പിമാര്‍ക്കൊന്നും ഒരു റോളുമില്ല, എല്ലാം അയാളുടെ കയ്യിലാണ്. റേഞ്ച് അടക്കി ഭരിക്കാൻ അപ്പുറത്തും ഇപ്പുറത്തും രണ്ട് പൊട്ടൻമാരെ നിയമിച്ചിട്ടുണ്ട്. അത് മനിസിലാക്കാൻ അന്താരാഷ്ട്രാ ബുദ്ധിയൊന്നും വേണ്ടല്ലോ എന്നും എസ്പി സുജിത് ദാസ് പറയുന്നു. എല്ലാം പാര്‍ട്ടി മനസിലാക്കട്ടെ എന്നായിരുന്നു ഒടുവിൽ പിവി അൻവര്‍ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രി, തകർക്കരുത്’; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് മോഹൻലാൽ

തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്ന് നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവേ ആണ്...

ഇപി ജയരാജനെ എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി

തിരുവനന്തപുരം: എല്‍ഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ നീക്കി. ബിജെപി ബാന്ധവ വിവാദത്തിലാണ് പാര്‍ട്ടിയുടെ അച്ചടക്ക നടപടി. ടി പി രാമകൃഷ്ണനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ...

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും; ഹേമാ കമ്മിറ്റി വിവാദങ്ങൾക്കിടെ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ഇതാദ്യമായി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലുണ്ടായ വിവാദങ്ങൾക്കിടെ നടൻ മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വെച്ചാണ് മോഹൻലാൽ മാധ്യമങ്ങളുമായി സംസാരിക്കുക....

ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം നൽകണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപി നേതാക്കളായ സന്ദീപ് വാചസ്പതി, പി.ആർ. ശിവശങ്കർ എന്നിവർ ദേശീയ വനിതാ...

അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത. വടക്ക് കിഴക്കൻ അറബിക്കടലിൽ കച്ചിനും പാകിസ്ഥാനും സമീപപ്രദേശങ്ങളിലായി അതിതീവ്രന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അടുത്ത ആറ് മണിക്കൂറിൽ അതി തീവ്രന്യൂനമർദ്ദം...

Popular this week