23.8 C
Kottayam
Monday, September 23, 2024

ചില ലോബികളെ എതിർത്തുസംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു -ഹേമാ കമ്മിറ്റി റിപ്പോർട്ട്

Must read

കൊച്ചി:ചലച്ചിത്രമേഖലയിലെ പുരുഷന്മാർക്കും ധാരാളം പ്രശ്നങ്ങളുള്ളതായി മനസിലാക്കാനായെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ട്. സിനിമാ മേഖലയിൽനിന്നുകൊണ്ട് എതിർത്തുസംസാരിക്കാൻ പുരുഷന്മാർപോലും ഭയന്നിരുന്നു. പ്രമുഖരായ കലാകാരന്മാർപോലും സിനിമയിൽ കൂടുതൽ കാലം പ്രവർത്തിക്കുന്നതിൽനിന്ന് അനധികൃതമായി വിലക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

വളരെ നിസാരമായ കാരണങ്ങൾകൊണ്ടാണ് ഇത്തരത്തിലുള്ള അനധികൃത നിരോധനം എന്നത് ഞെട്ടിക്കുന്നതാണ്. ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്ന ഒന്നോ ഒന്നിലധികമോ ലോബികളുടെ അപ്രീതിക്ക് മേൽപ്പറഞ്ഞ പുരുഷന്മാർ അറിഞ്ഞോ അറിയാതെയോ പാത്രമാവുകയായിരുന്നു. അതിനാൽ, അവർ നൽകുന്ന വിവരങ്ങൾ ചോർന്നാൽ സിനിമയിലെ തങ്ങളുടെ ഭാവി അവസരങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്ന് പുരുഷന്മാർ പൊതുവെ വ്യവസായത്തിനെതിരെ സംസാരിക്കാൻ മടിക്കുകയോ ഭയപ്പെടുകയോ ചെയ്യുന്നു.

സ്ത്രീകൾക്ക് ടോയ്ലെറ്റ് ഉപയോ​ഗിക്കാൻ അനുവാദമില്ലെന്ന വിഷയത്തിൽ ചില പുരുഷന്മാരുമായി സംസാരിച്ചിരുന്നു. ഇത്തരം പ്രവണതകൾ മലയാളസിനിമയിൽ നിലനിൽക്കുന്നുണ്ടെന്നും അതിന് മാറ്റം വരേണ്ടതാണെന്നും അവർ തുറന്നുപറഞ്ഞു. എന്നാൽ ഒരു പ്രമുഖ താരം പറഞ്ഞത് വർഷങ്ങളായി ഇതിലൊന്നും യാതൊരു പരാതിയുമില്ലാതെ ജോലിചെയ്യുന്ന സ്ത്രീകളുണ്ടല്ലോ എന്നാണ്. ഇവർ പറയുന്നത് ഒരിക്കലും അം​ഗീകരിക്കാനാവില്ല.

എന്നിരുന്നാലും, ചില പുരുഷന്മാർ നിഷ്പക്ഷമായി സംസാരിക്കുകയും ഡബ്ലിയു.സി.സി രൂപീകരിച്ചത് നല്ലകാര്യമാണെന്ന് പറയുകയും ചെയ്‌തത് പ്രോത്സാഹനം അർഹിക്കുന്നതാണ്. എല്ലാ സാക്ഷികളും കമ്മിറ്റിയുമായി നന്നായി സഹകരിച്ചുവെന്നതിൽ സന്തോഷമുണ്ട്. എല്ലാവരും അവർക്ക് പറയാനുള്ള നല്ലതും ചീത്തയുമായ കാര്യങ്ങൾ വിശദമായിത്തന്നെ പറഞ്ഞുവെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

Popular this week