23.6 C
Kottayam
Sunday, September 22, 2024

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ അന്തരിച്ചു

Must read

കൊല്ലം: മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനു സിനുബാല്‍ (49) അന്തരിച്ചു. ദുബൈയിൽ ഖലീജ് ടൈംസില്‍ മാധ്യമപ്രവർത്തകനായിരുന്നു. കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വൈകിട്ട് 4.30 ഓടെയായിരുന്നു മരണം. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മംഗളം, ഫ്രീപ്രസ് ജേർണൽ, സൺഡേ ഇന്ത്യൻ എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. ദുബായിൽ പരസ്യമെഴുത്തുകാരനായും ജോലിചെയ്തു. 

കവിതാ സമാഹാരം, നോവൽ, അനുഭവക്കുറിപ്പ് തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. യാത്രാ പുസ്​തകത്തിൽ ചില അപരിചിതർ (ഓർമകൾ), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകൾ (നോവൽ) എന്നിവയാണ്​ ​പ്രധാന കൃതികൾ​. ‘ആത്മഹത്യക്ക് ചില വിശദീകരണ കുറിപ്പുകൾ' എന്ന നോവലിനു കൈരളി അറ്റ്‌ലസ് അവാർഡ് ലഭിച്ചു. അച്ഛൻ: പരേതനായ ചക്രപാണി വാരിയർ, അമ്മ: പരേതയായ സുശീല വാര്യസാർ, മക്കൾ: അപൂർവ, അനന്യ, സഹോദരങ്ങൾ : അഡ്വ. ബിനി സരോജ്, അനി സരോജ്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

സിദ്ധിഖ് അഴിയ്ക്കുള്ളിലേക്ക്? യുവനടിയുടെ ബലാത്സംഗ പരാതിയില്‍ ശക്തമായ തെളിവും സാക്ഷിമൊഴികളും; തുടര്‍നടപടികളുമായി പോലീസ്‌

തിരുവനന്തപുരം: ലൈംഗിക അതിക്രമക്കേസില്‍ നടന് സിദ്ദീഖിനെതിരെ യുവനടി നല്‍കിയ പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷിമൊഴികളും ലഭിച്ചെന്ന് അന്വേഷണ സംഘം. തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചുവരുത്തി പീഡീപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴി ശരിവെയ്ക്കുന്നതാണ് ഈ തെളിവുകളെന്ന് അന്വേഷണ...

Popular this week