32.4 C
Kottayam
Monday, November 11, 2024
test1
test1

വയനാട് ദുരന്തം:മന്ത്രിസഭായോഗം ഇന്ന്; പുനരധിവാസം അജണ്ട, കാമ്പുകളിൽ കഴിയുന്നവരെ വാടക വീടുകളിലേക്ക് മാറ്റും

Must read

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് രാവിലെ ഒമ്പതരക്ക് ഓണ്‍ലൈനായി ചേരും. വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസമാണ് യോഗത്തിലെ പ്രധാന അജണ്ട. താൽക്കാലിക ക്യാമ്പുകളിൽ കഴിയുന്നവരെ ആദ്യം വാടക വീടുകളിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.

ദുരന്തത്തിന് ഇരയായവർക്കുള്ള സ്ഥിരമായ പുനരവധിവാസ പദ്ധതി പരിഗണനയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും ബൃഹത്തായ പുനരധിവാസ പദ്ധതിയാണ് ആലോചനയിലുള്ളതെന്നാണ് വിവരം. ടൗൺഷിപ്പ് തന്നെ നിർമിച്ച് ഇവരെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ ശ്രമം. ദുരന്തത്തിൽ കാണാതായവര്‍ക്കായുള്ള തെരച്ചിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനെ കുറിച്ചും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. 

അതേസമയം, വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും.

സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന നടത്താനാണ് ആലോചന. 

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ നിന്നാണ് യുവാവ് പാളത്തിലേക്ക് വീണത്. ഇന്നലെ...

ഹാക്കിങ് അല്ല,പണി നല്‍കിയത് അഡ്മിന്‍;രാഹുലിൻ്റെ വീഡിയോയിൽ സി.പി.എം കണ്ടെത്തല്‍ ഇങ്ങനെ

പാലക്കാട്: പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഐഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ്ങ് അല്ലെന്ന് കണ്ടെത്തി. വീഡിയോ അപ്ലോഡ് ചെയ്തതാണെന്ന നിഗമനത്തിലാണ് ഇപ്പോള്‍ സിപിഐഎം ജില്ലാ നേതൃത്വം....

മതിലിലിടിച്ച് കാർ കീഴ്‌മേൽ മറിഞ്ഞു, അത്ഭുതകരമായി രക്ഷപ്പെട്ട് 90 ദിവസം പ്രായമായ കുഞ്ഞ്

കുളപ്പുള്ളി: വാണിയംകുളം-വല്ലപ്പുഴ റോഡില്‍ വൈദ്യുതത്തൂണുകളിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ച് കാര്‍ കീഴ്‌മേൽ മറിഞ്ഞു. 90 ദിവസം പ്രായമായ കുഞ്ഞടക്കം കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.കയിലിയാട് ഭാഗത്തേക്ക് വരികയായിരുന്ന...

ടാറ്റ നെക്സോൺ ഇ.വിയുമായി വരികയായിരുന്ന കണ്ടെയ്നറിന് തീപിടിച്ചു; എട്ട് കാറുകൾ കത്തിനശിച്ചു

ഹൈദരാബാദ്: ഇലക്ട്രിക് കാറുകൾ കൊണ്ടുപോവുകയായിരുന്ന കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു. എട്ട് കാറുകൾ കത്തിനശിച്ചു. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് കാറുകൾ കൊണ്ടുവരികയായിരുന്ന ട്രക്കാണ് സഹീറാബാദ് ബൈപ്പാസിന് സമീപം രഞ്ജോളിൽ വെച്ച് കത്തിനശിച്ചത്. കണ്ടെയ്‍നറിനകത്ത് ഉണ്ടായിരുന്ന കാറുകൾക്ക്...

കരളും കണ്ണിലെ കോര്‍ണിയയും വരുന്നു ത്രീഡിയില്‍; അവയവ ദാനത്തിനുള്ള കാത്തിരിപ്പൊഴിവാക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: കണ്ണിലെ കോര്‍ണിയയും കരളും ത്രഡി പ്രിന്റ് ചെയ്തു ശരീരത്തില്‍ ഉപയോഗിക്കാന്‍ ഗവേഷണവുമായി കേരളം. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴില്‍ തിരുവനന്തപുരത്തെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗമാണു അവയവ ദാനത്തിനുള്ള കാത്തിരിപ്പൊഴിവാക്കാന്‍...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.