27.4 C
Kottayam
Thursday, June 4, 2026

കരളും കണ്ണിലെ കോര്‍ണിയയും വരുന്നു ത്രീഡിയില്‍; അവയവ ദാനത്തിനുള്ള കാത്തിരിപ്പൊഴിവാക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്

Must read

തിരുവനന്തപുരം: കണ്ണിലെ കോര്‍ണിയയും കരളും ത്രഡി പ്രിന്റ് ചെയ്തു ശരീരത്തില്‍ ഉപയോഗിക്കാന്‍ ഗവേഷണവുമായി കേരളം. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴില്‍ തിരുവനന്തപുരത്തെ ബയോമെഡിക്കല്‍ ടെക്‌നോളജി വിഭാഗമാണു അവയവ ദാനത്തിനുള്ള കാത്തിരിപ്പൊഴിവാക്കാന്‍ പരീക്ഷണം നടത്തുന്നത്. വിജയിച്ചാല്‍ ആരോഗ്യ രംഗത്ത് വന്‍ വിപ്ലവമായിരിക്കും സംഭവിക്കുക.

കരളും കണ്ണിലെ കോര്‍ണിയയും കൃത്രിമമായി നിര്‍മിക്കാനുള്ള ഗവേഷണമാണ് പുരോഗമിക്കുന്നത്. കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ 3ഡി പ്രിന്റ് ചെയ്‌തെടുക്കാന്‍ ശ്രീചിത്രയിലെ ഗവേഷകര്‍ നിര്‍മിച്ച ബയോ ഇങ്ക് വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ സാങ്കേതികവിദ്യാ കൈമാറ്റം പൂര്‍ത്തിയായി. ത്രിഡി ബയോപ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണു കൃത്രിമ കരള്‍ നിര്‍മിക്കുന്നത്. സെല്‍ ഷീറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൃത്രിമ കോര്‍ണിയ നിര്‍മാണം സാധ്യമാക്കുക.

കൃത്രിമ കോര്‍ണിയ നിര്‍മാണം മുയലില്‍ പരീക്ഷിച്ചു വിജയിച്ചെങ്കിലും മനുഷ്യരിലേക്കെത്താന്‍ ഏറെ കടമ്പകളുണ്ട്. എന്നാല്‍ ഈ സാങ്കേതിക വിദ്യ യാഥാര്‍ഥ്യമാകുന്നതോടെ നേത്രദാനത്തിനു മനുഷ്യരുടെ നേത്രപടലത്തിനു കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാക്കാം. നേത്രദാനത്തിനുശേഷം ഉപേക്ഷിക്കുന്ന മൂലകോശങ്ങള്‍ സെല്‍ ഷീറ്റ് ഉപയോഗിച്ച് കള്‍ചര്‍ ചെയ്ത് 710 ദിവസം കൊണ്ടു കോര്‍ണിയ വികസിപ്പിച്ചെടുക്കുകയാണു ചെയ്യുന്നത്.

3ഡി ബയോപ്രിന്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണു കൃത്രിമ കരള്‍ നിര്‍മിക്കുന്നത്. ഒരു മൃഗത്തില്‍ പരീക്ഷിച്ചു വിജയിച്ചു. മനുഷ്യരില്‍ സമീപകാലത്തു നടക്കില്ലെങ്കിലും മരുന്നു ഗവേഷണം ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയ വിപ്ലവമുണ്ടാകും. നിലവില്‍ മൃഗങ്ങളില്‍ മരുന്നു പരിശോധിച്ചു വിജയിച്ചശേഷം നേരിട്ടു മനുഷ്യരില്‍ ഉപയോഗിക്കുകയാണു ചെയ്യുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week