InternationalNews

ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി അക്രമിച്ച് അടിവസ്ത്രങ്ങളുമായി പോകുന്ന പ്രക്ഷോഭകരുടെ വീഡിയോ വൈറല്‍

ധാക്ക:2022 ലാണ് ശ്രീലങ്കന്‍ സര്‍ക്കാറിനെ അട്ടിമറിച്ച ഒരു പ്രക്ഷോഭം ശ്രീലങ്കയില്‍ നടന്നത്. 2022 ഏപ്രില്‍ മൂന്നിന് ആരംഭിച്ച ആ പ്രക്ഷോഭത്തിനൊടുവില്‍ പ്രക്ഷോഭകാരികള്‍ പ്രസിഡന്‍റിന്‍റെ വസതി കൈയടക്കിയ കാഴ്ച നമ്മള്‍ കണ്ടതാണ്. അതിന് പിന്നലെ 2024 ആഗസ്റ്റില്‍ ബംഗ്ലാദേശിലും പ്രക്ഷോഭകാരികള്‍ സര്‍ക്കാറിനെ താഴെ ഇറക്കിയിരിക്കുന്നു.

ശ്രീലങ്കയിലെ പ്രക്ഷോഭകാരികളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടിയ പ്രസിഡന്‍റ് രാജപക്സെയുടെ വഴി തന്നെയാണ് ബംഗ്ലാദേശില്‍ നിന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും തെരഞ്ഞെടുത്തത്. ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ താത്കാലിക അഭയം തേടി. പ്രക്ഷോഭകാരികള്‍ അവരുടെ വസതി കൈയ്യടക്കിയെന്ന വാര്‍ത്തകളും പിന്നാലെ പുറത്ത് വന്നു. 

ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് ധാക്കയിലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ അതിക്രമിച്ച് കയറിയത്. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വീട് കൊള്ളയടിക്കുകയും അവരുടെ വസ്ത്രങ്ങളുമായി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തു. പരവതാനികൾ, പാത്രങ്ങൾ, വളർത്തുമൃഗങ്ങൾ, വസ്ത്രങ്ങൾ, അവളുടെ സ്വകാര്യ വസ്തുക്കൾ, സാരി, ബ്ലൗസുകൾ എന്നിങ്ങനെ കണ്ണില്‍ കണ്ടതെല്ലാം,

എടുക്കാന്‍ പറ്റുന്നതെല്ലാം  മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുന്‍പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുമായി തെരുവുകളില്‍ ആഘോഷിക്കുന്ന പ്രക്ഷോഭകാരികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമത്തില്‍ നിറഞ്ഞു. മുന്‍പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുമായി ആള്‍ക്കൂട്ടം തെരുവുകളില്‍ നൃത്തം ചവിട്ടിയ വീഡിയോകളും ഇതിനിടെ വൈറലായി. 

അതേസമയം പ്രക്ഷോഭകരുടെ പ്രവര്‍ത്തിക്കെതിരെ രൂക്ഷമായാണ് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പ്രതികരിച്ചത്. “ഇതുപോലൊരു ദയനീയമായ എന്തെങ്കിലും ചെയ്ത ഒരു വിദ്യാർത്ഥിയെ ലോകത്ത് ഇതുവരെ കണ്ടിട്ടില്ല.” എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “അവർ വിദ്യാർത്ഥികളല്ല, അവർ ആഗോള ഇടതുപക്ഷ സംഘം വാടകയ്‌ക്കെടുത്ത ഗുണ്ടകളാണ്.” എന്നായിരുന്നു മറ്റൊരു കുറിപ്പ്.

“എവിടെയാണ് മനുഷ്യത്വം? ഇത് തികച്ചും അറപ്പുളവാക്കുന്ന ജനാധിപത്യ കൊലപാതകമാണ് ഷെയ്ഖ് ഹസീനയുടെ വസതിയിൽ നിന്ന് റാഡിക്കലുകൾ ബ്രാ, സാരി, ബ്ലൗസ്, ചവറ്റുകുട്ടകൾ പോലും കൊള്ളയടിച്ചു. പ്രക്ഷോഭകാരികള്‍ അവരുടെ സാരി പോലും ധരിച്ചിരുന്നു. അവർ അവളുടെ അടുക്കളയിൽ നിന്ന് പാത്രങ്ങളും കൊള്ളയടിച്ചു.” മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി കുറിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker