24.2 C
Kottayam
Friday, September 20, 2024

ഹുസ്നക്കും സംഘത്തിനും കള്ളനോട്ട് കിട്ടിയത് എവിടെ നിന്ന്? കേസിൽ രണ്ട് പേർ കൂടി പിടിയിൽ,വലവിരിച്ച് പൊലീസ്

Must read

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ മൊബൈല്‍ കടയില്‍ കള്ളനോട്ട് മാറ്റാന്‍ ശ്രമിച്ച കേസില്‍ ഉറവിടം തേടി പൊലീസ്. കേസില്‍ ഇന്ന് രണ്ട് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കള്ളനോട്ട് കൈമാറ്റത്തിനായി വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.

നരിക്കുനിയിലെ ഐ ക്യു മൊബൈല്‍ ഹബ്ബ് എന്ന കടയില്‍ മണി ട്രാന്‍സഫറിനായി ഹുസ്ന എന്ന യുവതി കൊടുത്തുവിട്ട അഞ്ഞൂറ് രൂപയുടെ മുപ്പത് നോട്ടുകളില്‍ 14 എണ്ണം കള്ളനോട്ടാണെന്ന് കടയുടമ തിരിച്ചറിഞ്ഞതോടെയാണ് കള്ളനോട്ട് കേസിന് ചുരുളഴിയുന്നത്. തനിക്ക് തന്ന നോട്ടില്‍ വ്യാജനുണ്ടെന്ന് കടയുടമ പണം കൊണ്ടുവന്ന മുഷിദിനോട് വിളിച്ച് പറഞ്ഞപ്പോള്‍ സംഘം തുക തിരിച്ച് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. 

പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കൊടുത്തുവിട്ട ഹുസ്ന ഉള്‍പ്പെടെ നാല് പേര്‍ പൊലീസ് പിടിയിലുമായി. അന്വേഷണത്തിനിടെ നരിക്കുനി എസ്.ബി.ഐയും കള്ളനോട്ട് പരാതിയുമായി പൊലീസിനെ സമീപിച്ചു. ബാങ്കില്‍ നിക്ഷേപത്തിനെത്തിയ ആറായിരം രൂപയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. ഈ നോട്ടുകള്‍ ബാങ്ക് കൊടുവള്ളി പൊലീസിന് കൈമാറി. ഈ സംഭവത്തിന് പിന്നിലും അറസ്റ്റിലായവരാണെന്നാണ് പൊലീസ് കരുതുന്നത്. 

കേസിൽ ഇന്ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായതോടെ കേസിന്‍റെ വ്യാപ്തി കൂടുകയാണ്. ചെന്നൈയില്‍ നിന്നാണ് ഒരാളെ പിടികൂടിയത്. നരിക്കുനിയിലും പരിസരത്തും മാത്രം ഒതുങ്ങുന്നതല്ല കള്ളനോട്ട് റാക്കറ്റെന്നാണ് പൊലീസിന്‍റെ നിഗമനം. വരും ദിവസങ്ങളി‍ല്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃശൂർ പൂരം കലക്കല്‍ അന്വേഷണം: വിവരാവകാശ മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നൽകിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ...

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

കൊച്ചി: അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ,...

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

Popular this week