24.9 C
Kottayam
Thursday, September 19, 2024

ഓർഡർ ചെയ്തത് എയർ ഫ്രയര്‍; ആമസോണ്‍ പാക്കേജില്‍ ജീവനുള്ള കൂറ്റന്‍ പല്ലിയെ കണ്ട് യുവതി ഞെട്ടി

Must read

ഇന്ന് വിപണി പോലും വിരല്‍ത്തുമ്പിലാണ്. ഒരു വിരലനക്കം കൊണ്ട് എന്തും ഓർഡർ ചെയ്ത് വീട്ടിലെത്തിക്കാനുള്ള സൌകര്യം ഇന്ന് ലഭ്യമാണ്. എന്നാല്‍, പലപ്പോഴും ഇത്തരം ഓർഡറുകളില്‍ തെറ്റുകളും സംഭവിക്കുന്നു. ഓർഡർ ചെയ്തതുമായി ഒരു ബന്ധവുമില്ലാത്ത സാധനങ്ങളായിരിക്കും ചിലപ്പോള്‍ നമ്മുക്ക് ലഭിക്കുക. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവും സമൂഹ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊളംബിയക്കാരിയായ സോഫിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമായ ആമസോണിൽ നിന്ന് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു. പക്ഷേ, ലഭിച്ചത് ജീവനുള്ള ഒരു പല്ലിയെ. ആമസോണ്‍ പാക്കറ്റിലുള്ള പല്ലിയുടെ ചിത്രം സോഫിയ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ നിരവധി പേരാണ് കുറിപ്പുകള്‍ എഴുതാനെത്തിയത്. 

സോഫിയ സെറാനോ എന്ന യുവതിയാണ് തന്‍റെ വീട്ടിലേക്ക് ഒരു എയർ ഫ്രയർ ഓർഡർ ചെയ്തതെന്ന് മാർക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. പാഴ്‌സൽ വന്നപ്പോൾ ഉള്ളിൽ കണ്ട കാഴ്ച തന്നെ ഭയപ്പെടുത്തിയെന്ന് സോഫിയ പറയുന്നു. പല്ലിയുടെ ചിത്രം എക്സില്‍ പങ്കുവച്ചു കൊണ്ട് സോഫിയ ഇങ്ങനെ എഴുതി, 'ഞങ്ങൾ ആമസോണിലൂടെ ഒരു എയർ ഫ്രയർ ഓർഡർ ചെയ്തു, അത് ഒരു കൂട്ടാളിയുമായി എത്തി. ഇത് ആമസോണിന്‍റെ തെറ്റാണോ അതോ കാരിയറിന്‍റെ തെറ്റാണോ എന്ന് എനിക്കറിയില്ല.' സോഫിയ എക്സില്‍ എഴുതി. പാക്കേജില്‍ ഉണ്ടായിരുന്നത് സാമാന്യം വലിയ ഒരു പല്ലിയായിരുന്നു. 

ഇത്രയും വലിയ പല്ലിയെ പാക്കേജില്‍ കണ്ടതോടെ താന്‍ ഞെട്ടിയെന്നും സോഫിയ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ സോഫിയയുടെ കുറിപ്പ് വൈറലായെങ്കിലും ആമസോണില്‍ നിന്നും ഇതുവരെ ക്രിയാത്മകമായ ഒരു പ്രതികരണവും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് റോക്ക് ലിസാർഡ് എന്ന പല്ലിയാണ് പാക്കേജില്‍ ഉണ്ടായിരുന്നത്. സോഫിയയുടെ കുറിപ്പ് ഇതിനകം 41 ലക്ഷം പേരാണ് കണ്ടത്. 'പുതിയ ഭയം അൺലോക്ക് ചെയ്തു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'ഇതെവിടുന്നു വന്നു? സിംഗപ്പൂരിൽ നിന്നോ? ഇതുപോലെയുള്ള ചിലരുണ്ട്, അവരെ തെരുവിൽ കാണുന്നത് വളരെ സാധാരണമാണ്…' എന്ന മറ്റൊരു കാഴ്ചക്കാരന്‍റെ ചോദ്യത്തിന് സോഫിയ കുറിച്ചത് 'യുണൈറ്റഡ് സ്റ്റേറ്റ്സ്' എന്നായിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week