23.5 C
Kottayam
Friday, September 20, 2024

കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചു; ടെലിവിഷന്‍ താരത്തിന്റെ കോര്‍ണിയ തകരാറിലായി

Must read

ഡല്‍ഹി:കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചതിനെ തുടര്‍ന്ന് ടെലിവിഷന്‍ താരം ജാസ്മിന്‍ ഭാസിന്റെ കോര്‍ണിയ തകരാറിലായി. കഴിഞ്ഞ 17-ാം തീയതി ഡല്‍ഹിയില്‍ ഒരു പരിപാടിക്കു വേണ്ടി കോണ്‍ടാക്റ്റ് ലെന്‍സ് ധരിച്ചിരുന്നു. അതിനു ശേഷം കണ്ണിന് വേദന കൂടുകയായിരുന്നുവെന്ന് താരം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാമെന്ന് വാക്ക് കൊടുത്തതുകൊണ്ട് സണ്‍ഗ്ലാസ് വച്ചാണ് പിന്നീട് പരിപാടിയില്‍ പങ്കെടുത്തതെന്നും ക്രമേണ കാഴ്ച നഷ്ടപ്പെടുകയായിരിന്നുവെന്നും താരം പറഞ്ഞു.

നേത്രവിദഗ്ദന്റെ അടുത്തെത്തി നടത്തിയ പരിശോധനയിലാണ് കോര്‍ണിയയ്ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്ന് മനസിലായതെന്നും ജാസ്മിന്‍ പറഞ്ഞു. ‘കണ്ണുകള്‍ക്ക് ബാന്‍ഡേജ് ഇട്ടു. അടുത്ത ദിവസം, ഞാന്‍ മുംബൈയിലെത്തി ഇവിടെ ചികിത്സ തുടര്‍ന്നു. എനിക്ക് വല്ലാത്ത വേദനയുണ്ട് കണ്ണില്‍. ഡോക്ടര്‍മാര്‍ പറയുന്നത് അടുത്ത നാലഞ്ചു ദിവസത്തിനുള്ളില്‍ ഞാന്‍ സുഖം പ്രാപിക്കണം എന്നാണ്. അതുവരെ, എനിക്ക് കണ്ണുകളെ നന്നായി പരിപാലിക്കേണ്ടതുണ്ട്, കാരണം എനിക്കൊന്നും കാണാന്‍ കഴിയുന്നില്ല. ഞാന്‍ ഉറങ്ങാന്‍ പോലും പാടുപെടുകയാണ്’, ജാസ്മിന്‍ കൂട്ടിച്ചേര്‍ത്തു.

2011ല്‍ പുറത്തിറങ്ങിയ വാനം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാസ്മിന്റെ അരങ്ങേറ്റം. പിന്നീട് നിരവധി പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് 14 തുടങ്ങിയ റിയാലിറ്റി ഷോകളിലും ജാസ്മിന്‍ പങ്കെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week