24.9 C
Kottayam
Thursday, September 19, 2024

മോഷ്ടിച്ച സ്വര്‍ണം പുഴയിലെറിഞ്ഞെന്ന് കള്ളന്‍; സ്‌കൂബാ ടീമും അഗ്‌നിരക്ഷാ സേനയും മുങ്ങിത്തപ്പിയത് നാലു മണിക്കൂര്‍:ഒടുവില്‍ സംഭവിച്ചതിങ്ങനെ

Must read

മൂവാറ്റുപുഴ: മോഷ്ടിച്ച സ്വര്‍ണം മൂവാറ്റുപുഴയാറില്‍ എറിഞ്ഞെന്ന് കള്ളന്‍. സ്വര്‍ണാഭരണങ്ങള്‍ക്കു വേണ്ടി സ്‌കൂബ ടീം ഉള്‍പ്പെടുന്ന അഗ്‌നിരക്ഷാ സേനയും പൊലീസും മൂവാറ്റുപുഴയാറില്‍ മുങ്ങിത്തപ്പിയത് നാലു മണിക്കൂര്‍. എന്നാല്‍ ഒരു തരി സ്വര്‍ണം പോലും കണ്ടെത്താനായില്ല. ആഭരണങ്ങള്‍ പുഴയില്‍ ഒഴുക്കി എന്നു മോഷ്ടാവ് കള്ളം പറയുകയാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

വീട്ടമ്മയില്‍ നിന്നു കവര്‍ന്ന ഏഴ് പവന്റെ സ്വര്‍ണാഭരണങ്ങള്‍ പുഴയില്‍ വലിച്ചെറിഞ്ഞെന്ന മോഷ്ടാവിന്റെ മൊഴിയെത്തുടര്‍ന്നാണു മുങ്ങല്‍ വിദഗ്ധരായ സ്‌കൂബ ടീമിന്റെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേനയും പൊലീസും മൂവാറ്റുപുഴയാറില്‍ തിരച്ചില്‍ നടത്തിയത്. മണിക്കൂറുകളോളം കച്ചേരിത്താഴം പാലത്തിനു സമീപം പരിശോധിച്ചെങ്കിലും ആഭരണങ്ങള്‍ ലഭിച്ചില്ല.കോഴിക്കോട് നല്ലളം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണു തിരച്ചില്‍ നടന്നത്. നല്ലളം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണു മൂവാറ്റുപുഴ ആട്ടായം സ്വദേശി മാഹിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ഏഴു പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് അറസ്റ്റ് ചെയ്ത മാഹിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണു സ്വര്‍ണാഭരണങ്ങള്‍ കച്ചേരിത്താഴം പാലത്തില്‍ നിന്നു മൂവാറ്റുപുഴയാറില്‍ വലിച്ചെറിഞ്ഞു എന്ന് ഇയാള്‍ മൊഴി നല്‍കിയത്. തുടര്‍ന്നു കോഴിക്കോടു നിന്നെത്തിയ പൊലീസ് സംഘം അഗ്‌നിരക്ഷാ സേനയുടെയും സ്‌കൂബ ടീമിന്റെയും സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യംചെയ്യുന്നതിനു തിരികെ കോഴിക്കോട്ടേക്കു കൊണ്ടുപോയി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരായ എം. അനില്‍കുമാര്‍, പി.എം. റഷീദ്, സിദ്ദിഖ് ഇസ്മായില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ വി.എം. ഷാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പുഴയില്‍ തിരച്ചില്‍ നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week