തിരുവനന്തപുരം: സഖാക്കൾക്ക് പണത്തിനോട് ആർത്തി കൂടുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങിലാണ് വിമർശനം. പലരും പാർട്ടിയിലേക്ക് വരുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കാമെന്ന ലക്ഷ്യത്തോടെയാണെന്നും പാർട്ടി ആശയത്തോട് പിൻപറ്റിയുള്ള പ്രവർത്തനം ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിനൊപ്പം ഉണ്ടായിരുന്ന ഈഴവ വോട്ടുകളും നായർ സമുദായത്തിലെ ഒരു വിഭാഗം വോട്ടുകളും ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയിലേക്ക് പോയി. അത് സിപിഎമ്മിനെ വലിയതോതിലുള്ള പരാജയത്തിലേക്ക് തള്ളിവിട്ടു. അതിനാൽ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൃത്യമായ സമീപനം സ്വീകരിക്കണമെന്ന അഭിപ്രായം റിപ്പോർട്ടിങിനിടെ ഉയർന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News