24.5 C
Kottayam
Sunday, October 6, 2024

തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി ; മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവ്,ദയാവധം

Must read

തൃശൂർ: ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽ തൃശൂർ. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന് വിധേയമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ജില്ലാ കളക്‌ടർ മൃഗസംരക്ഷണ ഓഫീസർക്ക് നൽകി. മാടക്കത്തറ പഞ്ചായത്തിലെ പതിനാലാം നമ്പർ വാർഡിൽ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം കണ്ടെത്തിയത്.

രാവിലെ 7 മുതൽ ഡോക്‌ടർമാർ, ലൈവ്‌സ്‌റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘമാണ് കള്ളിംഗ് നടപ്പാക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. തുടർന്ന് ഇവിടെ പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും. രോഗം കണ്ടെത്തിയതിന് പിന്നാലെ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും താൽക്കാലികമായി വിലക്കിയിട്ടുണ്ട്. രോഗം കണ്ടെത്തിയ ഫാമിൽ നിന്ന് പന്നികളെ മറ്റ് ഇടങ്ങളിലേക്ക് കൊണ്ട് പോയിരുന്നോ എന്നതും പരിശോധിക്കുന്നുണ്ട്.

ജില്ലയിലെ ചെക്ക് പോസ്‌റ്റുകളിൽ ഉൾപ്പെടെ കർശന പരിശോധന ഏർപ്പെടുത്താനാണ് തീരുമാനം. . തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് പോലീസ്, ആർടിഒ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

എല്ലാ പ്രായത്തിലുമുള്ള വളർത്തു പന്നികളെയും കാട്ടുപന്നികളെയും ബാധിക്കുന്ന പകർച്ചവ്യാധിയും മാരകവുമായ വൈറൽ രോഗവുമാണ് ആഫ്രിക്കൻ പന്നിപ്പനി. ഇത് മനുഷ്യരിലേക്ക് നേരിട്ട് പകരില്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്. എങ്കിലും പന്നികൾ വൻ തോതിൽ ചത്തൊടുങ്ങാൻ ഈ രോഗബാധ കാരണമാവും എന്നാണ് വിലയിരുത്തൽ.

പന്നികളിൽ കൂട്ടത്തോടെയോ അല്ലാതെയോ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുകയാണ് ഉചിതം. കടുത്ത പനി, വിശപ്പും കുറയലും ബലഹീനതയും, ചുവപ്പ്, പൊട്ടുന്ന ചർമ്മം അല്ലെങ്കിൽ ത്വക്കിലെ മുറിവുകൾ, വയറിളക്കം, ഛർദ്ദി അല്ലെങ്കിൽ രണ്ടും കൂടി. ചുമയും ശ്വസിക്കാൻ ബുദ്ധിമുട്ടും, ഗർഭച്ഛിദ്രം അല്ലെങ്കിൽ പെട്ടെന്നുള്ള മരണം എന്നിവയാണ് സൂക്ഷിക്കേണ്ട ലക്ഷണങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week