30 C
Kottayam
Monday, November 25, 2024

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Must read

കോട്ടയം: ജില്ലയില്‍ മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ( ജൂണ്‍ 27) ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ ഖനനം നിരോധിച്ചു

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും ജൂൺ 30 വരെ കോട്ടയം ജില്ലയിലെ എല്ലാ വിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു കൊണ്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

വിനോദസഞ്ചാരകേന്ദ്രങ്ങളിൽ വിലക്ക്

കോട്ടയം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകൾ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമൺ റോഡിലെ രാത്രികാലയാത്രയും ജൂൺ 30 വരെ നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവായി.

കാലവർഷക്കെടുതി: സ്ഥിതിഗതികൾ വിലയിരുത്തി

കോട്ടയം: കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം വിലയിരുത്തി. മഴ മൂന്നുദിവസം കൂടി ജില്ലയിൽ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാൽ വിവിധ സർക്കാർ വകുപ്പുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും ഹെഡ്ക്വാർട്ടേഴ്സ് വിട്ട് പോകരുതെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുള്ളതിനാൽ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകി. മഴ തുടരുന്നുണ്ടെങ്കിലും കോടിമതയിലൊഴികെ ഒരിടത്തും ജലനിരപ്പ് അപകടനില കടന്നിട്ടില്ലെന്ന് തഹസിൽദാർമാർ യോഗത്തെ അറിയിച്ചു.

അപകടകരമായ മരങ്ങളും ശിഖരങ്ങളും നിയമപരമായ നടപടികൾ സ്വീകരിച്ച് മുറിച്ചുമാറ്റാൻ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം ഉറപ്പാക്കാൻ പൊലീസിന് നിർദ്ദേശം നൽകി. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

കേരളത്തില്‍ കാലവര്‍ഷം കനത്തു. എല്ലാ ജില്ലകളിലും മഴ പെയ്യുന്നുണ്ട്. പലയിടത്തും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്ലാ ജില്ലകളിലും കൂടുതല്‍ മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. ബാക്കി യെല്ലോ അലേര്‍ട്ടും. മരങ്ങള്‍ കടപുഴകി വീണ സംഭവങ്ങള്‍ നിരവധിയാണ്. വീടുകള്‍ ഭാഗമായി തകര്‍ന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. മലയോരത്തെ ചിലയിടങ്ങളില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചു. മലപ്പുറം നിലമ്പൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

മൂന്നാറില്‍ ദുരിതാശ്വാസ ക്യാംപ് തുറന്നിട്ടുണ്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമുകള്‍ തുറന്നിട്ടുണ്ട്. നദീ തീരദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. കടല്‍തീരങ്ങളിലും ജാഗ്രതാ നിര്‍ദേശമുണ്ട്. ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അതിതീവ്ര മഴയുണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

തിരുവനന്തപുരം കരിക്കകത്ത് ഫാം ജങ്ഷന് സമീപം നാല്‍പതോളം വീടുകളില്‍ വെള്ളം കയറി. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എയുടെ വീട് ഈ ഭാഗത്താണ്. മഴ ശക്തമാകുന്ന ഘട്ടത്തില്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. മരച്ചുവട്ടില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. വൈദ്യുതി ലൈനുകള്‍ വീണു കിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. അപകടകരമായ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ വേഗത്തില്‍ അധികൃതരെ അറിയിക്കണം.

അമ്പലപ്പുഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു. ഇടുക്കി ഏലപ്പാറയ്ക്ക് സമീപം സുബ്ബയ്യയുടെ വീടിന് മുകളില്‍ മരം വീണു. ദേവികുളത്ത് കരിങ്കല്‍ഭിത്തി തകര്‍ന്ന് വീടിന് കേടുപാടുണ്ടായി. മൂന്നാറില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ നിന്ന് 40 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. അലിയാര്‍ പള്ളിയില്‍ റോഡിലേക്കും വെള്ളം കയറി. ജില്ലയിലെ തീരദേശത്താണ് മഴ ശക്തമായി തുടരുന്നത്. പൊന്നാനി മേഖലയില്‍ 20ഓളം വീടുകളില്‍ വെള്ളം കയറി. ചില കുടുംബങ്ങള്‍ സ്വമേതയാ മാറി താമസിച്ചു.

തിരുവനന്തപുരം പള്ളിപ്പുറത്ത് വീട് ഭാഗികമായി തകര്‍ന്നു. സിആര്‍പിഎഫ് ക്യാമ്പിനടുത്തുള്ള റിയാസിന്റെ വീടാണ് തകര്‍ന്നത്. റിയാസും ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമാണ് ഇവിടെ താമസിക്കുന്നത്. ഇവര്‍ പെട്ടെന്ന് ഒഴിഞ്ഞ് മാറിയതിനെ തുടര്‍ന്ന് വന്‍ ദുരന്തം ഒഴിവായി.

കോഴിക്കോട് നാദാപുരത്ത് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ആവോലത്ത് കൂടേന്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് മരം വീണത്. ആര്‍ക്കും പരിക്കില്ല.പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. നേരത്തെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തിയതിന് പുറമെയാണിത്. ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണിത്. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും മഴ കെടുതിയുണ്ടായിട്ടുണ്ട്. സഞ്ചാര നിയന്ത്രണവും ജില്ലയുടെ ചില ഭാഗങ്ങളിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

കാന്താര ഷൂട്ടിംഗിനായി താരങ്ങൾ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിൽ സിനിമാ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ടു. കൊല്ലൂരിന് സമീപം ജഡ്കാലിൽ ആണ് അപകടം സംഭവിച്ചത്. കാന്താരാ ചാപ്റ്റർ 1 ലെ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസാണ് ഇന്നലെ രാത്രി...

പൊലീസ് സംഘത്തിന് നേരെ ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്ത് സി.ഐയ്ക്കും എസ്. ഐ യ്ക്കും പരുക്ക്

തിരുവനന്തപുരം: കുപ്രസിദ്ധഗുണ്ട സ്റ്റാമ്പർ അനീഷിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നെടുമങ്ങാട് പൊലീസിന് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിൽ നാലുപേർ കൂടി പിടിയിൽ. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ  അടക്കമുള്ള വകുപ്പുകൾ...

ബെർട്ട് കൊടുങ്കാറ്റ്: കരകവിഞ്ഞ് നദികൾ;ബ്രിട്ടനിൽ വെള്ളപ്പൊക്കവും മഞ്ഞ് വീഴ്ചയും

വെയിൽസ്: ബെർട്ട് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടണിൽ കനത്ത മഴയും മഞ്ഞ് വീഴ്ചയും വെള്ളപ്പൊക്കവും. കാർഡിഫും വെസ്റ്റ് യോക്ക്ഷെയറും ഉൾപ്പെടെ വെള്ളക്കെട്ടിൽ മുങ്ങി. ശക്തമായ കാറ്റിൽ മരം വീണ് ഒരാൾ മരിച്ചു. 100 എംഎം...

വിധവയുമായി പ്രണയം, തടസം നിന്ന അയൽവാസിക്ക് കെണിയൊരുക്കി 35കാരൻ, ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് കൈപ്പത്തിപോയത് മുൻ കാമുകിയ്ക്ക്

ബാഗൽകോട്ട്: കർണാടകയിൽ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സൈനികന്റെ വിധവയ്ക്ക് ഇരു കൈപ്പത്തിയും നഷ്ടമായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. സൈനികന്റെ വിധവയുമായുള്ള ബന്ധത്തിന് തടസം നിന്ന അയൽവാസിയെ അപായപ്പെടുത്താനുള്ള 35കാരന്റെ ശ്രമത്തിൽ പക്ഷേ പരിക്കേറ്റത്...

‘സ്ത്രീകളെ ബഹുമാനിക്കാത്ത രാക്ഷസൻ,ഉദ്ധവ് താക്കറെയ്ക്കെതിരെ ആഞ്ഞടിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണൗട്ട് . സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന്...

Popular this week