25.5 C
Kottayam
Monday, September 30, 2024

റിലീസ് ചെയ്ത് അരമണിക്കൂർ ആകും മുൻപ് മോശം റിവ്യൂ; ബാന്ദ്രയ്ക്കെതിരെ പോസ്റ്റിട്ട വ്ലോഗർമാർക്കെതിരെ അന്വേഷണം,നടപടി കോടതി നിര്‍ദ്ദേപ്രകാരം

Must read

തിരുവനന്തപുരം:ദിലീപും തമന്നയും മുഖ്യവേഷങ്ങളിലെത്തിയ ബാന്ദ്ര സിനിമയ്ക്കെതിരെ സോഷ്യൽമീഡിയയിൽ മോശം റിവ്യൂ പോസ്റ്റ് ചെയ്ത് യൂട്യൂബ് വ്ലേഗർമാർക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നർദ്ദേശം. കേസിലെ പ്രതികളായ അശ്വന്ത് കോക്ക്‌, ഷിഹാബ്, ഉണ്ണി വ്‌ളോഗ്‌സ്, ഷാൻ മുഹമ്മദ്, അർജുൻ, ഹിജാസ് ടാക്‌സ്, സായികൃഷ്ണ എന്നിവർക്കെതിരെയാണ് പൂന്തുറ പൊലീസ് അന്വേഷണം നടത്തുക.

കഴിഞ്ഞ വർഷം നവംബർ പത്തിനാണ് ബാന്ദ്ര റിലീസ് ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് സിനിമ റിലീസ് ചെയ്ത് അരമണിക്കൂർ ആകുന്നതിന് മുൻപ് തന്നെ പ്രതികൾ മോശം പരാമർശവുമായി സോഷ്യൽമീഡിയയിൽ എത്തിയിരുന്നു. മൂന്ന് ദിവസം കൊണ്ട് 27 ലക്ഷത്തോളം പേരാണ് വ്ലോഗർമാരുടെ പോസ്റ്റുകൾ കണ്ടത്.

ഇതിനുപിന്നാലെയാണ് ബാന്ദ്രയുടെ അണിയറപ്രവർത്തകർ പ്രതികൾക്കെതികരെ പരാതിയുമായി രംഗത്തെത്തിയത്.സിനിമാ വ്യവസായത്തെ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് വ്ലോഗർമാർ മോശം പരാമർശം നടത്തിയതെന്ന് പ്രതികരണവുമായി ബാന്ദ്രയുടെ നിർമാതാവ് വിനായക അജിത്ത് രംഗത്തെത്തിയിരുന്നു.

അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര പ്രണയവും ആക്ഷനും കുടുംബബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമയാണ്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഉദയകൃഷ്ണയാണ്. മംമ്ത മോഹൻദാസും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിലുണ്ടായിരുന്നു. സിദ്ദിഖ്, കലാഭവൻ ഷാജോൺ, ഗണേഷ് കുമാർ തുടങ്ങിയവരാണ് ബാന്ദ്രയിലെ മറ്റുതാരങ്ങൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

അൻവറിൻ്റെ പാർക്കിലെ തടയണ പൊളിക്കും; നടപടി വേഗത്തിലാക്കി പഞ്ചായത്ത്

മലപ്പുറം: മലപ്പുറം ജില്ലയിലെ കക്കാടംപൊയിലിൽ പിവി അൻവറിൻ്റെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ നാച്ചുറൽ പാർക്കിലെ തടയണകൾ പൊളിച്ചു നീക്കാൻ കൂടരഞ്ഞി പഞ്ചായത്ത് നടപടി തുടങ്ങി. കാട്ടരുവിയുടെ ഒഴുക്ക് തടഞ്ഞുള്ള നിർമാണങ്ങൾ പൊളിച്ചു നീക്കാൻ ടെണ്ടർ...

തൃശ്ശൂരിൽ ബസ് സ്റ്റോപ്പിൽ സൈക്കിളും ബൈക്കും കൂട്ടിയിടിച്ച് അപകടം, 2 മരണം,ഒരാൾക്ക് പരിക്ക്

തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്....

കാലുവെട്ടിയാൽ വീൽചെയറിൽ വരും, പിന്തിരിയില്ല; വെടിവെച്ചുകൊല്ലേണ്ടി വരും, പറ്റുമെങ്കിൽ ചെയ്യ്: പി.വി അൻവർ

നിലമ്പൂർ: കാലുവെട്ടിയാൽ വീൽ ചെയറിൽ വരുമെന്നും അതുകൊണ്ടൊന്നും പിന്തിരിയുമെന്ന് ആരും കരുതേണ്ട എന്നും പി.വി. അൻവർ എം.എൽ.എ. നിലമ്പൂരിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അദ്ദേഹത്തിനെതിരേ സി.പി.എം. കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു....

Popular this week