25.3 C
Kottayam
Saturday, September 28, 2024

തെളിവ് ഇത് മതി..’:തൃണമൂൽ എംഎൽഎയുടെ ഒപ്പമുള്ള ലളിത് ഝായുടെ സെൽഫി പുറത്തുവിട്ട് ബിജെപി

Must read

ന്യൂഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ലളിത് മോഹൻ ഝാ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് ബി.ജെ.പി. പാർലമെന്റിൽ സുരക്ഷാ വീഴ്ചയിൽ തൃണമൂലിനേയും ഇന്ത്യ മുന്നണിയേയുമാണ് ബി.ജെ.പി. പഴിചാരുന്നത്.

അതേസമയം മൈസൂരുവിലെ ബി.ജെ.പി. എം.പി പ്രതാപ് സിംഹയുടെ സന്ദർശക പാസിലാണ് അക്രമികളിൽ രണ്ടുപേർ പാർലമെന്റിൽ പ്രവേശിച്ചത്. ഇത് പ്രതിപക്ഷം ബി.ജെ.പിക്കെതിരേ ശക്തമായ ആയുധമാക്കുന്നതിനിടെ, പ്രതിരോധമെന്നോണമാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം പ്രതികളിൽ ഒരാൾ നിൽക്കുന്ന ഫോട്ടോ ബി.ജെ.പി. പങ്കുവെച്ചത്.

ബംഗാൾ ബി.ജെ.പി. അധ്യക്ഷൻ ഡോ. സുഖന്തോ മജുംദാർ ആണ് ചിത്രം പങ്കുവെച്ചത്. തൃണമൂൽ കോൺഗ്രസ് നേതാവ് തപസ് റോയിയുടെ കൂടെ ഝാ നിൽക്കുന്ന ചിത്രത്തോടൊപ്പം, ഈ തെളിവു മതി എന്ന കുറിപ്പും അദ്ദേഹം എക്സിൽ കുറിച്ചു. ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യ അടക്കം ഈ ആരോപണം ഏറ്റുപിടിക്കുകയും ചെയ്തു.

ബംഗാളിൽ അധ്യാപകനാണ് ലളിത് മോഹൻ ഝാ. അതിക്രമത്തിന് പിന്നാലെ ഇയാൾ കീഴടങ്ങിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അർജുനെ ഏറ്റുവാങ്ങി കേരളം; ആദരാഞ്ജലി അർപ്പിക്കാൻ ജനത്തിരക്ക്

കണ്ണൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജന്മനാട്ടിൽ എത്തി. തലപ്പാടി ചെക്ക്പോസ്റ്റിലും കാസർകോടും നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ കാത്തു നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള...

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

Popular this week