25 C
Kottayam
Tuesday, October 1, 2024

വളർത്തുപൂച്ചയുടെ കടിയേറ്റ അദ്ധ്യാപകനും മകനും പേവിഷബാധയേറ്റ് മരിച്ചു;ദുരന്തം ഒരാഴ്‌ചയുടെ വ്യത്യാസത്തിൽ

Must read

ലക്‌നൗ: വളർത്തുപൂച്ചയിൽ നിന്ന് പേവിഷബാധയേറ്റ സർക്കാർ സ്‌കൂൾ അദ്ധ്യാപകനും മകനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കഴിഞ്ഞ സെ‌പ്തംബറിൽ പൂച്ചയ്ക്ക് തെരുവ് നായയിൽ നിന്ന് കടിയേറ്റിരുന്നു. പൂച്ച പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടും വീട്ടുകാർ ശ്രദ്ധകൊടുക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ പറയുന്നു.

ജോലിയിൽ നിന്ന് അവധിയെടുത്ത് വീട്ടിലെത്തിയ 24കാരനായ മകനാണ് ആദ്യം പേവിഷബാധയേറ്റത്. കളിപ്പിക്കുന്നതിനിടെ പൂച്ച കടിക്കുകയായിരുന്നു. ഒരാഴ്‌ചയ്ക്ക് ശേഷം ആരോഗ്യം മോശമായതിനെത്തുടർന്ന് യുവാവ് മരണപ്പെട്ടു. ഇതിന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് ഇതേ ലക്ഷണങ്ങളോടെ 58കാരനായ പിതാവും മരണപ്പെടുന്നത്.

പൂച്ച കടിച്ചതിനുശേഷം ഇരുവരും ആന്റി ടെറ്റനസ് ഇഞ്ചക്ഷനാണ് എടുത്തതെന്നും ആന്റി റാബീസ് വാക്‌സിൻ എടുത്തിരുന്നില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. തെരുവ് നായയിൽ നിന്ന് കടിയേറ്റ പൂച്ച കുറച്ച് ദിവസങ്ങൾക്കുശേഷം ചത്തുപോയെങ്കിലും വീട്ടുകാർ കാര്യമാക്കിയില്ല. പിന്നീട് ഒരു കല്യാണത്തിൽ പങ്കെടുക്കാൻ കുടുംബം ഭോപ്പാലിലേയ്ക്ക് പോയിരുന്നു. അവിടെവച്ചാണ് യുവാവിന്റെ നില വഷളാകാൻ തുടങ്ങിയത്.

ഒരേകുടുംബത്തിലെ രണ്ടുപേർ മരണപ്പെട്ടത് അയൽവീടുകളിലും പരിഭ്രാന്തി പരത്തുകയാണ്. കുടുംബത്തിൽ മറ്റാർക്കെങ്കിലും രോഗബാധയേറ്റിട്ടുണ്ടോയെന്ന് നിർണയിക്കാൻ മറ്റുള്ളവരുടെ രക്തസാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

എന്താണ് റാബീസ്?

ആർ എ ബി വി എന്ന വൈറസ് ബാധയേറ്റുണ്ടാവുന്ന രോഗമാണ് പേവിഷബാധ. പട്ടി, വവ്വാൽ, കുരങ്ങ്, പൂച്ച തുടങ്ങിയവയുടെ കടിയേറ്റാണ് സാധാരണയായി ഈ രോഗമുണ്ടാവുന്നത്. പക്ഷാഘാതം, ചുഴലി, മയക്കം തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. പേവിഷബാധയേൽക്കാൻ സാദ്ധ്യതയുള്ള മൃഗങ്ങളുടെ കടിയേറ്റാലുടൻ ആന്റി റാബീസ് വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ സാധിക്കുമെങ്കിലും കടിയേറ്റയാളിൽ പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ മാരകമാകാനും ഇടയുണ്ട്.

എന്താക്കെയാണ് ലക്ഷണങ്ങൾ

പേവിഷബാധയ്ക്ക് കാരണമായ വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആഴ്ചകളോളം രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ലെന്ന് ഡോക്ടർമാർ പറയുന്നു. എന്നിരുന്നാലും കടിയേറ്റ് ഈ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഡോക്‌ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്.

  • കടുത്ത പനി
  • ക്ഷീണം
  • മുറിവേറ്റ സ്ഥലത്ത് ചൊറിച്ചിലും മരവിപ്പും അനുഭവപ്പെടുക, ചൂട്ടുപൊള്ളുന്നതുപോലെെ തോന്നുക
  • കടുത്ത ചുമ
  • തൊണ്ടവേദന
  • പേശി വേദന
  • ഓക്കാനം, ഛർദ്ദി
  • അതിസാരം
  • ആക്രമിക്കാനുള്ള പ്രവണത
  • പരവേശം
  • ചുഴലി
  • ഭ്രമാത്മകത
  • പേശികൾ വലിഞ്ഞു മുറുകുന്നതുപോലെ അനുഭവപ്പെടുക
  • ഹൈപ്പർവെന്റിലേഷൻ
  • മുഖത്ത് പക്ഷാഘാതം ഉണ്ടാവുക
  • വെള്ളം കുടിക്കാൻ ഭയം പ്രകടിപ്പിക്കുക
  • കഴുത്തിൽ കാഠിന്യം അനുഭവപ്പെടുക
  • കോമ

അണുബാധ എങ്ങനെ ബാധിക്കുന്നു?

രോഗബാധയേറ്റ മൃഗത്തിന്റെ ഉമിനീരിൽ നിന്ന് മനുഷ്യന്റെ മുറിലിലൂടെയാണ് റാബീസ് വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. തുടർന്ന് ഇത് നാഡികളിലൂടെ കേന്ദ്ര നാഡീവ്യൂഹത്തിലെത്തുകയും അവിടെനിന്ന് തലച്ചോറിൽ പ്രവേശിക്കുകയും ചെയ്യുന്നു.

പേവിഷബാധ എങ്ങനെ തടയാം?
വളർത്തുമൃഗങ്ങളിൽ കൃത്യമായി കുത്തിവയ്‌പ്പെടുക്കുകയും അവയെ സൂക്ഷിക്കുകയും ചെയ്യുന്നതിലൂടെ പേവിഷബാധ തടയാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.

  • വളർത്തുമൃഗങ്ങൾ വന്യമൃഗങ്ങളുമായും തെരുവ് നായകളുമായും സമ്പർക്കം പുലർത്താൻ ഇടവരുത്തരുത്
  • നിങ്ങളുടെ കാഴ്‌ചപരിധിയിൽ നിന്ന് വളർത്തുമൃഗങ്ങളെ പുറത്തുപോകാൻ അനുവദിക്കരുത്
  • മുറിവേറ്റ മൃഗങ്ങളെ തൊടുകയോ പിടിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്
  • വളർത്തുമൃഗങ്ങളിൽ നിന്നും മറ്റുള്ള മൃഗങ്ങളിൽ നിന്നും കടിയേറ്റാൽ ഉടൻ തന്നെ ആന്റി റാബീസ് ഇഞ്ചക്ഷൻ സ്വീകരിക്കുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

സിദ്ദിഖിന് അനുവദിച്ചത് ഇടക്കാല ജാമ്യം; അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് സുപ്രീം കോടതി നല്‍കിയത് ഇടക്കാല ജാമ്യം. സിദ്ദിഖിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പകര്‍പ്പിലാണ് ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വൈകിട്ടോടെയാണ് വിധി പകര്‍പ്പ് പുറത്ത് വന്നത്....

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂർ വീതം നിയന്ത്രണമുണ്ടായിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ കുറവുള്ളതിനാൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്നും വൈദ്യുതി ഉപയോഗം...

പ്രശ്നങ്ങൾ മലയാള സിനിമയിൽ മാത്രമല്ല;സിദ്ധിഖ് കേസില്‍ സുപ്രീം കോടതി

ന്യൂഡൽഹി∙ മലയാള സിനിമയിൽ മാത്രമല്ല ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നു സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേ സുപ്രീം കോടതിയുടെ വാക്കാൽ പരാമർശം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ബേല എം. ത്രിവേദിയാണ് പരാമർശം...

ദൈവത്തെ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തണം; തിരുപ്പതി ലഡു വിവാദത്തിൽ സര്‍ക്കാരിന്‌ സുപ്രീംകോടതിയുടെ രൂക്ഷവിമർശം

ന്യൂഡൽഹി: തിരുപ്പതി ലഡു വിവാദത്തിൽ ചന്ദ്രബാബു നായിഡു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന ആരോപണത്തിന് മതിയായ തെളിവുകളില്ലാതെ എന്തിനാണ് മാധ്യങ്ങളെ കണ്ടതെന്ന് സുപ്രീം കോടതി...

Popular this week