തൃശൂർ: തൃശൂർ വിവേകോദയം ബോയ്‌സ് സ്‌കൂളിൽ പൂർവ വിദ്യാർത്ഥി വെടിയുതിർത്ത സംഭവം ഞെട്ടിലോടെയാണ് എല്ലാവരും കേട്ടത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്റ്റാഫ് റൂമിലേക്ക് കയറിയ ഇയാൾ കസേരയിൽ കാലിന് മേൽ കാൽ വെച്ച് ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തോക്ക് കയ്യിലെടുത്ത് കറക്കുകയും മുറയിലൂടെ നടക്കുകയും ഒക്കെ ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്ത് അവിടെ ജീവനക്കാരേയും കാണാൻ സാധിക്കുന്നുണ്ട്.
കുറച്ച് സമയം സ്റ്റാഫ് റൂമിലൂടെ നടന്ന ശേഷമാണ് ക്ലാസ് റൂമിന്റെ ഭാഗത്തേക്ക് പോയത്. ശേഷമാണ് എയർഗൺ ഉപയോഗിച്ച് വെടിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് തൊപ്പി വെയ്ക്കാൻ അനുവദിക്കാത്തതാണ് അക്രമത്തിന് പിന്നിലെ കാരണം എന്നാണ് പറയുന്നത്. ഇക്കാര്യങ്ങളൊക്കെയാണ് ഇയാൾ നടന്നും ഇരുന്നും പറഞ്ഞുകൊണ്ടിരുന്നത്.
രണ്ട് അധ്യാപകരുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയത്. സ്റ്റാഫ് റൂമിൽ ഇയാൾ കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടം നടന്നുകൊണ്ടിരുന്നു. അധ്യാപകർ ഇയാളെ സമാധാനിപ്പാക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വൈലന്റായി തോക്കെടുത്തു. എയർഗൺ ആണെന്ന് അധികൃതർ കരുതിയിരുന്നില്ല.
നഗര മധ്യത്തിൽ തന്നെ ഉള്ള സ്‌കൂളാണ് വിവേകോദയം സ്‌കൂൾ. ഹയർസെക്കന്റി പ്രിൻസിപ്പിലിന്റെ മുറിയിലേക്കാണ് ഇയാൾ ആദ്യം എത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം. സാധരണ സ്‌കൂളിലേക്ക് വിദ്യാർത്ഥികളേയും രക്ഷിതാക്കളെയും അല്ലാതെ കടത്തിവിടാറില്ല, പൂർവ്വ വിദ്യാർത്ഥികൾ വരുമ്പോൾ എന്തെങ്കിലും രേഖകൾ വാങ്ങാൻ വരുന്നതായിരിക്കും എന്ന് പരിഗണിച്ചാണ് കടത്തിവിടാറുള്ളത്. അങ്ങനെയാണ് ഇയാളേയും കടത്തിവിട്ടത്.