തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി സതീഷ് കുമാര്‍ രാഷ്ട്രീയ നേതാക്കള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വ്യാപാര സംഘടനാ നേതാക്കള്‍ എന്നിവരുടെ ബനാമിയാണ് എന്ന് മൊഴി. കേസിലെ മുഖ്യസാക്ഷികളില്‍ ഒരാളായ ഇടനിലക്കാരന്‍ കെ എ ജിജോര്‍ ആണ് മൊഴി നല്‍കിയിരിക്കുന്നത്. ജിജോറിന്റെ മൊഴി ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. സതീഷ് കുമാര്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ടാണ് ഇ ഡി സതീഷ് കുമാറിന്റെ ഉന്നതബന്ധങ്ങള്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതിയാണു സതീഷ് കുമറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീന്‍ അടക്കമുള്ളവരുടെ ബിനാമിയാണ് സതീഷ് കുമാര്‍ എന്നാണ് മൊഴി.
കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ.കണ്ണന്‍, കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രന്‍ അരങ്ങത്ത്, വ്യാപാര സംഘടനാ നേതാവ് ബിന്നി ഇമ്മട്ടി, റിട്ട. എസ് പി കെ എം ആന്റണി, ഡി വൈ എസ് പിമാരായ ഫെയ്മസ് വര്‍ഗീസ്, വേണുഗോപാല്‍ എന്നിവരുടെ ബിനാമി പണം സതീഷ് കുമാറിന്റെ പക്കലുണ്ട് എന്നാണ് ജിജോര്‍ ഇ ഡിക്ക് മൊഴി നല്‍കിയിരിക്കുന്നത്.
100 രൂപക്ക് മൂന്ന് രൂപ പലിശ നിരക്കില്‍ ഇവരില്‍ നിന്ന് വാങ്ങുന്ന ബിനാമി നിക്ഷേപം 100 ന് 10 രൂപ നിരക്കിലാണ് സതീഷ് കുമാര്‍ മറ്റുള്ളവര്‍ക്കു പലിശയ്ക്കു നല്‍കിയിരുന്നത്. സതീഷ് കുമാറിന്റെ പല വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ക്കും മുന്‍ ഡി ഐ ജി എസ് സുരേന്ദ്രന്‍ ഇടനിലക്കാരനും തര്‍ക്കങ്ങളില്‍ മധ്യസ്ഥനുമായി ഇടപെട്ടു കമ്മിഷന്‍ വാങ്ങിയിരുന്നു എന്നും ജിജോര്‍ പറയുന്നു.
ജിജോറിന്റെ മൊഴികള്‍ സാധൂകരിക്കുന്ന രണ്ട് പ്രതികള്‍ളുടെ മജിസ്‌ട്രേട്ട് മുന്‍പാകെ നല്‍കിയ രഹസ്യമൊഴികളുടെ പകര്‍പ്പും ഇ ഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ രണ്ട് പ്രതികളെ കേസില്‍ മാപ്പുസാക്ഷികളാക്കാനാണ് സാധ്യത. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം എം വര്‍ഗീസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.