28.7 C
Kottayam
Saturday, September 28, 2024

‘അപ്പന്റെ മദ്യകുപ്പികൾ ഞാൻ പൊട്ടിച്ചിട്ടുണ്ട്, സന്തോഷം വരുമ്പോൾ ഇടയ്ക്ക് ഞാനും മദ്യപിക്കാറുണ്ട്’; ഏയ്ഞ്ചലിൻ!

Must read

കൊച്ചി:ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച ഒരു മത്സരാർത്ഥിയാണ് നടി ഏയ്ഞ്ചലിൻ മരിയ. ഒമർ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തിൽ ഏയ്ഞ്ചലിൻ അഭിനയിച്ചിരുന്നു. അതിനുശേഷം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടും സജീവമായിരുന്നു ഏയ്ഞ്ചലിൻ.

പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെ ലഹരിയെ കുറിച്ച് ഏയ്ഞ്ചലിൻ പറഞ്ഞ ചില വാക്കുകൾ ഏറെ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. അഭിനേതാവ്, മോഡൽ എന്നതിലുപരി ഒരു ബൈക്കർ കൂടിയാണ് ഏയ്ഞ്ചലിൻ മരിയ.

നല്ല സമയം പ്രമോഷനിടെ താരം പറഞ്ഞ ചില കാര്യങ്ങൾ വൈറലായശേഷമാണ് ഏയ്ഞ്ചലിനെ കൂടുതൽ ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയത്. അക്കാര്യം ഏയ്ഞ്ചലിനും സമ്മതിക്കാറുണ്ട്. ഇത്തരം വിവാദങ്ങൾക്കെല്ലാം ശേഷമാണ് നടി ബി​ഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തിയത്. തുടക്കത്തിലെ കുറച്ച് ദിവസം ഏയ്ഞ്ചലിന് കാര്യമായ പ്രേക്ഷക പിന്തുണയൊന്നും ലഭിച്ചിരുന്നില്ല.

Angeline Maria

അതുകൊണ്ട് തന്നെ ആദ്യത്തെ ആഴ്ചയിൽ തന്നെ ഏയ്ഞ്ചലിൻ ഹൗസിൽ നിന്നും പുറത്തായി. ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥയായിരുന്നു ഏയ്ഞ്ചലിൻ മരിയ. 20 വയസുള്ള ഏയ്ഞ്ചലിൻ തൃശൂർ സ്വദേശിനിയാണ്. ​

ഏയ്ഞ്ചലിനെ ആരാധകർ സ്നേ​ഹിച്ച് തുടങ്ങിയപ്പോഴേക്കും വോട്ട് വഴിയുള്ള പിന്തുണ കുറവായതിനാൽ താരം ബി​ഗ് ബോസിൽ നിന്ന് പുറത്താവുകയായിരുന്നു. ആ സമയത്ത് ഏയ്ഞ്ചലിനെ വൈൽഡ് കാർഡായി വീണ്ടും ഹൗസിലേക്ക് കൊണ്ടുവരണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടെങ്കിലും അത് ഉണ്ടായില്ല. എല്ലാ കാര്യങ്ങളും വെട്ടി തുറന്ന് സംസാരിക്കാറുള്ള കൂട്ടത്തിലാണ് നടി.

അതുകൊണ്ട് തന്നെ നല്ല സമയം പ്രമോഷനിടെ പറഞ്ഞ ചില വാക്കുകളുടെ പേരിൽ കഠിനമായി സൈബർ ബുള്ളിയിങിന് ഇരയാകേണ്ടി വന്നു ഏയ്ഞ്ചലിന്. മാത്രമല്ല തന്റെ ഭാ​ഗത്തെ ന്യായം വിശദീകരിക്കാൻ എത്തിയപ്പോഴും സോഷ്യൽമീഡിയ വഴി ഏയ്‍ഞ്ചലിന് നേരെ കല്ലേറുണ്ടായി. ഇപ്പോഴിതാ പഴയൊരു അഭിമുഖത്തിൽ ലഹ​രി വസ്തുക്കളോട് തനിക്കുള്ള സമീപനം എങ്ങനെയാണെന്ന് വ്യക്തമാക്കിയ ഏയ്ഞ്ചലിന്റെ വീഡിയോ വീണ്ടും ശ്രദ്ധിക്കപ്പെടുകയാണ്.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താൻ ഒരിക്കലും ലഹരി പ്രമോട്ട് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ഏയ്ഞ്ചലിൻ തുറന്ന് അടിച്ചത്. ‘ഞാൻ ലഹരിയെ സപ്പോർട്ട് ചെയ്യുന്നയാളല്ല. എന്റെ അപ്പൻ ഒരു മദ്യപാനിയാണ്.’

Angeline Maria

‘എന്റെ അപ്പൻ വാങ്ങിവെച്ച മദ്യകുപ്പികൾ ഞാൻ പൊട്ടിച്ചിട്ടുണ്ട്. ചില കുപ്പികൾ എടുത്ത് മദ്യം ഒഴുക്കി കളഞ്ഞു. അതിന്റെ പേരിൽ അപ്പന്റെ കയ്യിൽ നിന്നും തല്ല് കിട്ടിയിട്ടുണ്ട്. അപ്പൻ കുടിച്ചാൽ പ്രശ്നമാണെന്ന് എനിക്ക് അറിയാം. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഞാൻ ഇടയ്ക്ക് മദ്യപിക്കുന്ന ആളാണ്. സന്തോഷം നിറഞ്ഞ ആഘോഷം വരുമ്പോൾ മാത്രമാണ് അത്.’

‘മദ്യം യൂസ് ചെയ്യേണ്ട രീതിയുണ്ട്. തോന്നിവാസത്തിന് കൊണ്ട് നടക്കേണ്ട സാധനമല്ല അത്. ഞാൻ ​ഡ്ര​ഗ്സിനെ പ്രമോട്ട് ചെയ്യുന്നയാളാണെന്ന് പറഞ്ഞ് ഒരു കഫേയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയപ്പോൾ കഫേയുടെ ഉടമസ്ഥർ സമ്മിതിച്ചില്ല. എന്നെ ഇന്റർവ്യൂ ചെയ്യാൻ വന്ന അവതാര​കൻ പലതവണ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല.’

‘ഇവിടെ ഇതൊന്നും പറ്റില്ലെന്ന് അവർ പറഞ്ഞു. പണമുള്ളവർക്ക് മാത്രമെ സൊസൈറ്റിയിൽ റെസ്പെക്ടുള്ളുവെന്ന് എനിക്ക് അറിയാമെന്നാണ്’, ഏയ്ഞ്ചലിൻ പറഞ്ഞത്.

ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം യാത്രകളും ഫോട്ടോഷൂട്ടുമെല്ലാമായി ഏയ്ഞ്ചലിൻ തിരക്കിലാണ്. അടുത്തിടെ ഏയ്ഞ്ചലിൻ മരിയ പങ്കുവെച്ച ​ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ടായിരുന്നുവെങ്കിലും ഏയ്ഞ്ചലിനെ അതൊന്നും ബാധിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

സാരി ഗേളിന്റെ’ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമയും സംഘവും -വീഡിയോ

മലയാളി മോഡലും പുതുമുഖ നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. അദ്ദേഹം അവതരിപ്പിക്കുന്ന 'സാരി' എന്ന ചിത്രത്തിലെ നായിക കൂടിയാണ് ആരാധ്യ. ചിത്രത്തിലെ അണിയറപ്രവർത്തകരുടെ സാന്നിധ്യത്തിൽ കേക്ക്...

Popular this week