24.4 C
Kottayam
Saturday, October 5, 2024

ശ്യാമളയാകുന്നത് 19-ാം വയസില്‍, ഇനി ഇവിടെ തന്നെ കാണും; തിരിച്ചുവരാനുള്ള കാരണം പറഞ്ഞ് സംഗീത

Must read

കൊച്ചി:നീണ്ടൊരു ഇടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമാവുകയാണ് നടി സംഗീത. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ മലയാളി മനസില്‍ എന്നന്നേക്കുമായി ഇടം നേടിയ നടിയാണ് സംഗീത. സ്വന്തം പേരിനേക്കാള്‍ കൂടുതല്‍ മലയാളികള്‍ സംഗീതയെ ഓര്‍ത്തിരിക്കുന്നതും ഒരുപക്ഷെ ശ്യാമള എന്ന പേരിലായിരിക്കും. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ എന്ന ചിത്രത്തിലൂടെയാണ് സംഗീതയുടെ തിരിച്ചുവരവ്.

ചാവേറിന്റെ ട്രെയിലര്‍ ലോഞ്ചിനെത്തിയ സംഗീതയുടെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത മനസ് തുറന്നത്. ഇപ്പോഴും ചെറുപ്പമായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനാണ് സംഗീത മറുപടി നല്‍കി തുടങ്ങുന്നത്.

Sangeetha

അതിന് പ്രത്യേകിച്ച് പ്ലാനൊന്നുമില്ല. ശ്യാമള ചെയ്യുമ്പോള്‍ എനിക്ക് 19 വയസേ ഉണ്ടായിരുന്നുള്ളൂ. ശ്രീനിവാസന്‍, സുരേഷ് ഗോപി, മമ്മൂട്ടി തുടങ്ങിയവര്‍ക്കൊപ്പമാണ് അഭിനയിച്ചത്. അതിനാല്‍ പ്രായമുണ്ടെന്ന് ആളുകള്‍ ചിന്തിക്കുന്നതാണെ്ന്നണ് സംഗീത പറയുന്നത്. താന്‍ എന്നും ചെയ്തിരുന്നത് തന്നെക്കാള്‍ പ്രായമുള്ള കഥാപാത്രങ്ങളായിരുന്നുവെന്നും സംഗീത പറയുന്നുണ്ട്.

ചാവേര്‍ തിരഞ്ഞെടുക്കാനുള്ള കാരണവും സംഗീത വ്യക്തമാക്കുന്നുണ്ട്. നേരത്തേയും അവസരങ്ങള്‍ തേടി വന്നിരുന്നുവെന്നാണ് സംഗീത പറയുന്നത്. ടിനുവിന്റെ മേക്കിംഗ് ഇഷ്ടമാണ്. അജഗജാന്തരം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ആ മേക്കിംഗിന്റെ ഭാഗമാകാന്‍ ആഗ്രഹമുണ്ടായിരുന്നു. പിന്നീടാണ് എന്റെ കഥാപാത്രത്തിന്റെ നരേഷന്‍ ലഭിക്കുന്നത്. സിനിമ കണ്ടാലേ കഥാപാത്രത്തെ ശരിക്കും മനസിലാക്കാന്‍ പറ്റൂ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളുമായി യാതൊരു സാമ്യതയുമില്ല. ഇനി മലയാളത്തില്‍ തുടര്‍ച്ചയായി കാണാന്‍ സാധിക്കുമെന്നും സംഗീത പറയുന്നു.

ചിത്രത്തിലേക്ക് സംഗീത എത്തിയതിനെക്കുറിച്ച് നിര്‍മ്മാതാവ് അരുണ്‍ നാരായണന്‍ സംസാരിക്കുന്നുണ്ട് അഭിമുഖത്തില്‍. ഈ കഥയേയും കഥാപാത്രത്തേയും കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പല പേരുകളും ഡിസ്‌കസ് ചെയ്തിരുന്നു. എന്നാല്‍ ചര്‍ച്ചകളിലേക്ക് മാഡത്തിന്റെ പേര് വന്നതിന് ശേഷം മറ്റൊരും ചര്‍ച്ചയും ഉണ്ടായിട്ടില്ലെന്നാണ് അരുണ്‍ പറയുന്നത്. സിനിമയില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. പല ഷെയ്ഡുള്ള കഥാപാത്രമാണ്. അതിലെല്ലാം മാച്ച് ചെയ്യുന്ന, ഫിറ്റാകുന്ന ആള് തന്നെ വേണം. ഒരുപാട് ആലോചിച്ചാണ് മാഡത്തിലേക്ക് എത്തുന്നത്. മാഡത്തെ വിളിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.

Sangeetha

അജഗജാന്തരത്തിന്റെ വിഷ്വല്‍സും മറ്റും കണ്ട് താല്‍പര്യം തോന്നി. പിന്നെ ടിനു വിളിച്ച് കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. സ്‌ക്രീനില്‍ മാഡം എങ്ങനെ പെര്‍ഫോം ചെയ്യും എന്ന കാര്യത്തില്‍ ആശങ്കയില്ലായിരുന്നു. അനുഭവ സമ്പത്തുള്ള നടിയാണ്. ഞങ്ങളോട് വളരെയധികം സഹകരിച്ചു. അതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ടെ്‌നനും അരുണ്‍ പറഞ്ഞു.

ആളുകള്‍ തന്നെ ഇപ്പോഴും സ്‌നേഹിക്കുന്നുണ്ടെന്നാണ് സംഗീത പറയുന്നത്. എപ്പോഴും ആളുകള്‍ വന്ന് ശ്യാമളയെന്ന് വിളിച്ച് സംസാരിക്കും. അങ്ങനെ ചോദിക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. എല്ലാവരും മനസിലാക്കും. അവരുടെ സന്തോഷം കാണുമ്പോള്‍ എനിക്ക് റിഫ്രഷായത് പോലെ തോന്നുമെന്നാണ് സംഗീത പറയുന്നത്. ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ആ ഇടവേള തോന്നിയില്ല. എവിടെ പോയാലും ആ സ്‌നേഹം കിട്ടാറുണ്ട്. അതിന് ഞാന്‍ അനുഗ്രഹീതയാണെന്നും താരം പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി, പരുക്കേറ്റ് കാട്ടിലേക്കോടിയ ആനയ്ക്കായി തിരച്ചിൽ

കൊച്ചി∙ കോതമംഗലത്ത് തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ ഏറ്റുമുട്ടി. കോതമംഗലം തുണ്ടം ഫോറസ്റ്റ് സ്റ്റേഷനു സമീപത്ത് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പുതുപ്പള്ളി സാധു, മണികണ്ഠൻ എന്നീ ആനകളാണ് ഏറ്റുമുട്ടിയത്. പരുക്കേറ്റ...

ആ പ്രസിദ്ധ നടൻ പാതിരാത്രി കതകിൽ മുട്ടി, വാതിൽ പൊളിഞ്ഞുപോവുമോയെന്ന് ഭയന്നു- മല്ലിക ഷെരാവത്ത്

മുംബൈ:ഇടക്കാലത്ത് ബോളിവുഡിലെ ഗ്ലാമര്‍ സാന്നിധ്യമായിരുന്നു മല്ലികഷെരാവത്ത്. സിനിമ മേഖലയില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് അടുത്തിടെ അവര്‍ തുറന്നു പറഞ്ഞിരുന്നു. പല നടന്‍മാരും തന്നെ സമീപിച്ചിട്ടുണ്ടെന്നാണ് മല്ലിക വ്യക്തമാക്കിയത്. ഇപ്പോളിതാ...

'തൃശ്ശൂർ പൂരം കലക്കിയത് ആർഎസ്എസ്', പിന്നിൽ ഗൂഢാലോചന; ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും എം വി ഗോവിന്ദൻ

തിരുവനന്തപുരം : തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചത് ആർ എസ് എസ് എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പൂരം കലക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ഉദ്യോഗസ്ഥ വീഴ്ചയുമുണ്ടായിട്ടുണ്ടെന്നും എം വി ഗോവിന്ദൻ...

ഛത്തീസ്ഡഢിൽ ഏറ്റുമുട്ടൽ; 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു, തിരച്ചിൽ തുടരുന്നു

റായ്പുർ: ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിയിലെ അബുജ്മദ് വനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ്...

ബെംഗളൂരുവിലെ കോളേജുകളിൽ ബോംബ് ഭീഷണി

ബെംഗളൂരു: നഗരത്തിലെ കോളേജുകളിൽ ബോംബ് ഭീഷണി. കോളേജുകളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി ഇമെയിലായാണ് ലഭിച്ചിരിക്കുന്നത്. ബിഎംഎസ്‌സിഇ കോളേജ്, എംഎസ് രാമയ്യ കോളേജ്, ബിഐടി കോളേജ് എന്നിവ അടക്കമുള്ള കോളേജുകളിലാണ് ഭീഷണി സന്ദേശം എത്തിയത്....

Popular this week