തിരുവനന്തപുരം: നെട്ടയത്ത് കഴിഞ്ഞ ദിവസം മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28ന് മരിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഇയാള്‍ വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്.
വാര്‍ധക്യസഹജമായ അസുഖങ്ങളുണ്ടായിരുന്നു. പ്രമേഹബാധിതനായിരുന്നു. വരുമ്‌ബോള്‍ തന്നെ അവശനിലയിലായിരുന്നു.ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്.
പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 27 ന് എത്തിയ ഇദ്ദേഹം തൊട്ടടുത്ത ദിവസം തന്നെ മരിച്ചു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News