26.4 C
Kottayam
Friday, April 26, 2024

ടിക് ടോക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കി

Must read

ന്യൂഡല്‍ഹി: പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും നീക്കി. കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചതിനു പിന്നാലെയാണ് നടപടി. ഇന്ത്യയില്‍ 20 കോടിയിലേറെ ഉപയോക്താക്കളാണ് ടിക് ടോകിനുള്ളത്.

പ്ലേ സ്റ്റോറിലേയും ആപ്പിള്‍ ആപ് സ്റ്റോറിലേയും ടോപ് 10 ആപ്ലിക്കേഷനാണ് ടിക് ടോക്. ടിക് ടോക് നിലവില്‍ ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ആപ്പ് ഉപയോഗിക്കാനും അതില്‍ വീഡിയോ പോസ്റ്റ് ചെയ്യാനും സാധിക്കുന്നുണ്ട്. എന്നാല്‍ ഇനി ഇവ ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കില്ല. ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്ക് ഇപ്പോഴും പ്ലേ സ്റ്റോറില്‍ അത് കാണാന്‍ കഴിയും. ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ ടിക്ക് ടോക്ക് പ്ലേ സ്റ്റോറില്‍ ദൃശ്യമാകില്ല.

ടിക് ടോക് അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, ഹലോ, കാം സ്‌കാനര്‍, എക്‌സെന്‍ഡര്‍, വി ചാറ്റ്, വെയ്‌ബോ, വൈറസ് ക്ലീനര്‍, ക്ലീന്‍ മാസ്റ്റര്‍, എംഐ വീഡിയോ കോള്‍-ഷവോമി, വിവ വീഡിയോ, ബിഗോ ലൈവ്, വീ ചാറ്റ്, യുസി ന്യൂസ്, ഫോട്ടോ വണ്ടര്‍, ക്യുക്യു മ്യൂസിക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിമേറ്റ്, വിഗോ വീഡിയോ, വണ്ടര്‍ കാമറ തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ നി രോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.

ടിക് ടോക്കാണ് ഇവയില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത്. സ്വകാര്യതാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഐടി വകുപ്പിലെ 69എ വകുപ്പുപ്രകാരമാണു നടപടി. രാജ്യത്തിന്റെ പരമാധികാരം, പ്രതിരോധം, ദേശീയ സുരക്ഷ എന്നിവയ്ക്കു ഹാനികരമാണു ചൈനീസ് ആപ്ലിക്കേഷനുകളെന്ന് ഐടി മന്ത്രാലയം ചൂണ്ടിക്കാട്ടി. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ദുരുപയോഗം സംബന്ധിച്ചു നിരവധി പരാതികള്‍ വിവിധ മേഖലകളില്‍നിന്നു ലഭിച്ചിരുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ബെയ്ജിംഗ് കേന്ദ്രമായുള്ള 2012ല്‍ സ്ഥാപിതമായ ബൈറ്റ്ഡാന്‍സ് എന്ന ഇന്റര്‍നെറ്റ് ടെക്‌നോളജി കമ്പനിയാണ് ടിക് ടോക്കിന്റെ ഉപജ്ഞാതാക്കള്‍. 2016ല്‍ ചൈനയിലും 2017ല്‍ മറ്റു രാജ്യങ്ങളിലും ടിക്ടോക് ലോഞ്ച് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week