എസ്.എസ്.എല്‍.സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി പരീക്ഷഫലം ചൊവ്വാഴ്ച ഉച്ച രണ്ടുമണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പി.ആര്‍ ചേംബറില്‍ വെച്ചാണ് ഫലം പ്രഖ്യാപിക്കുക.

ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി എന്നിവയുടെയും ഫലം പ്രഖ്യാപിക്കും. 4,22,450 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 96.11യിരുന്നു വിജയശതമാനം. http://keralapareekshbhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, http://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എന്നീ വെബ്‌സെറ്റുകളില്‍ ഫലപ്രഖ്യാപനത്തിനുശേഷം പരീക്ഷഫലം ലഭ്യമാകുമെന്നും പരീക്ഷഭവന്‍ സെക്രട്ടറി അറിയിച്ചു.