24.4 C
Kottayam
Sunday, September 29, 2024

വിവാദങ്ങള്‍ക്ക് വിട,അയിഷ സുൽത്താന ഒരുക്കിയ ‘ഫ്ലഷ്’ തിയേറ്ററുകളിലേക്ക്;റിലീസ് പ്രഖ്യാപിച്ച് നിർമാതാവ്

Must read

കൊച്ചി:അയിഷ സുൽത്താന സംവിധാനം ചെയ്ത ‘ഫ്ലഷ്’ ജൂൺ 16-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ചിത്രത്തിൻ്റെ നിർമ്മാതാവ് ബീനാ കാസിം കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏറെ വിവാ​ദങ്ങൾക്കൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും എതിരെയുള്ള പരാമർശങ്ങൾ ഉള്ളത് കൊണ്ട് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ കൂടിയായ നിർമ്മാതാവ് തന്റെ സിനിമ തടഞ്ഞു വെക്കുന്നുവെന്നാണ് സിനിമയുടെ സംവിധായിക അയിഷ സുൽത്താനാ ആരോപിച്ചിരുന്നത്. ഇതിന് മറുപടിയെന്നോണമാണ് നിർമാതാവ് ബീനാ കാസിം വാർത്താ സമ്മേളനം നടത്തിയത്.

‘ഞാൻ ബി.ജെ.പി ലക്ഷദ്വീപ് ഘടകം ജനറൽ സെക്രട്ടറിയുടെ ഭാര്യ ആയിട്ട് കൂടി തന്നെയാണ് അയിഷ സുൽത്താന കൊണ്ടുവന്ന കഥയ്ക്ക് പണം മുടക്കാൻ തീരുമാനിച്ചത്’. അതിന് കാരണം ലക്ഷദ്വീപിൽ നിന്നുള്ള ഒരു പെൺകുട്ടി ആദ്യമായി സംവിധാന രംഗത്തേക്ക് കടന്നു വരുന്നതിനെ പ്രോത്സാഹിപ്പിക്കാനും ഒരു സ്ത്രീ എന്നുള്ള നിലയ്ക്ക് സ്ത്രീകളെ കുറിച്ച്, സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും പറയുന്ന ഒരു സിനിമ സമൂഹത്തിലേക്ക് എത്തിക്കാനും കൂടിയാണ്.

പിന്നീട് സിനിമ ചിത്രീകരണം കഴിഞ്ഞ് കൊച്ചിയിൽ വെച്ച് എഡിറ്റിങ് നടക്കുന്ന സമയത്ത് സിനിമയുടെ കുറച്ച് ഭാഗം കണ്ടിരുന്നു. അത് കഴിഞ്ഞ് കോഴിക്കോട് വെച്ച് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ‘ഫ്ലഷ്’ എന്ന എൻ്റെ സിനിമ ഞാൻ പൂർണ്ണമായിട്ട് കണ്ടത്. മുൻപ് എന്നോട് പറഞ്ഞ കഥയിൽ നിന്നും വളരെ വ്യത്യസ്തമായ പല കാര്യങ്ങളും അയിഷ ചിത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്.

നല്ല ഉദ്ദേശത്തോടെ പണം മുടക്കിയ എൻ്റെ സിനിമയിൽ ആവശ്യമില്ലാത്ത രാഷ്ട്രീയ ശത്രുതക്കളെ എനിക്ക് ഉണ്ടാക്കി കൊണ്ട് എന്നെ മനപൂർവ്വം ഉപദ്രിവിക്കാൻ അയിഷ ശ്രമിച്ചിരിക്കുന്നു എന്ന് മനസിലായി. ഇതേ ചൊല്ലിയാണ് ഞാനും സംവിധായികയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടങ്ങിയത്. പിന്നീട് നിരന്തരം അയിഷ സുൽത്താന എന്നെയും എൻ്റെ ഭർത്താവിനെയും കുറിച്ച് സോഷ്യൽ മീഡിയിലും മാധ്യമങ്ങളിലും വന്ന് ഞങ്ങൾക്കെതിരെ അപവാദങ്ങൾ പറഞ്ഞുകൊണ്ടേ ഇരുന്നു. അപ്പോഴൊന്നും ഞങ്ങൾ തിരിച്ച് പ്രതികരിച്ചില്ല.

എൻ്റെ ഭർത്താവ് ബി.ജെ.പി ജനറൽ സെക്രട്ടറി ആയത് കൊണ്ട് ബി.ജെ.പി ക്ക് എതിരേ സംസാരിക്കുന്ന ഈ ‘ഫ്ലഷ് ‘എന്ന സിനിമ റിലീസ് ചെയ്യാൻ സമ്മതിക്കുന്നില്ലെന്നും, എൻ്റെ കഷ്ടപ്പാടിനെ അവഹേളിക്കുന്നു എന്നുമൊക്കെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഞങ്ങളുടെ മുകളിൽ ആരോപിച്ച് കൊണ്ട് ഇത്രയും പണം മുടക്കിയ ഞങ്ങളെ ആയിഷ സമൂഹത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കുന്നത് ഇനിയും കണ്ടിരിക്കാൻ കഴിയില്ല. അത് കൊണ്ടാണ് ഞാൻ മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ തീരുമാനിച്ചത്.

സത്യത്തിൽ ഈ സിനിമയുടെ റിലീസ് ഞങ്ങൾ പണ്ടേതന്നെ നിശ്ചയിച്ചിരുന്നതാണ്. ഇക്കാര്യം അയിഷ സുത്താനയ്ക്കും നന്നായിട്ട് അറിയാവുന്ന കാര്യമായിട്ടും വീണ്ടും ഞങ്ങളെ വിവാദങ്ങളിലേക്ക് എന്ത് കൊണ്ടാണ് വലിച്ച് ഇഴക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എന്തായാലും ഈ മാസം 16-ന് തന്നെ സിനിമ തിയേറ്ററുകളിൽ എത്തിക്കാൻ തീരുമാനിച്ചു.

അത് അയിഷ സുൽത്താനയ്ക്ക് മുന്നിൽ അടിയറവ് പറയുന്നതല്ല. അയിഷ ഇത്രയും വിവാദം ഉണ്ടാക്കിയ തരത്തിൽ എന്തെങ്കിലുമുണ്ടോ എന്ന് ഈ സിനിമ കണ്ട് ജനം തീരുമാനിക്കട്ടെ. സിനിമ ജനങ്ങൾക്ക് മുന്നിലേക്ക് വെക്കുന്നു’, ബീനാ കാസിം പറഞ്ഞു. അഡ്വ: ആറ്റബി ടി.കെ യും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പി.ആർ.ഒ – പി.ആർ സുമേരൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week